ഡബ്ലിനില്‍ നടക്കുന്ന ഫുട്‌ബോള്‍ ട്രയല്‍സില്‍ പങ്കെടുത്ത് വിജയികളാകുന്ന പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ യുഎസ്എയില്‍ പഠിക്കാന്‍ അവസരം. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് ഏജന്‍സിയായ ForstPoint USA നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്കാണ്, അമേരിക്കയിലെ കോളജുകളില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനൊപ്പം പഠിക്കാനും സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
ഒക്ടോബര്‍ 25-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്‍ വിദ്യാര്‍ത്ഥി അത്‌ലിറ്റുകളോട് സംവദിക്കാനും, കോളജ് ഫുട്‌ബോള്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള ഭാവികാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകും. 20 യൂറോ ആണ് രജിസ്‌ട്രേഷന്‍ ഫീസ്.
Address: National Sports Campus (Indoor), Campus Conference Centre, Snugborough Road, Blanchardstown, Dublin 15, Ireland
ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി:
https://www.firstpointusa.com/events/country/ie/venue/national-sports-campus-dublin/sport/soccer/