N5, N3 റോഡുകളിൽ പുതിയ നിരീക്ഷണ ക്യാമറകൾ; അമിതവേഗക്കാർ കുടുങ്ങും

Co Mayo-യിലെ Swinford-ലെ N5, Co Cavan-ലെ N3 എന്നിവിടങ്ങളില്‍ പുതിയ സ്പീഡ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് അധികൃതര്‍. വെള്ളിയാഴ്ച ഉച്ചയോടെ ഇവ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ ഈ റോഡുകളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ്ജ് പെനാല്‍റ്റി നോട്ടീസ്, 160 യൂറോ പിഴ, മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

N5-ല്‍ Lislackagh-നും Cuilmore-നും ഇടയിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. N3-യില്‍ Kilduff-നും Billis-നും ഇടയിലും. റോഡില്‍ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങളെയും ക്യാമറകള്‍ നിരീക്ഷിക്കും. മണിക്കൂറില്‍ 100 കി.മീ ആണ് ഇവിടങ്ങളില്‍ പരമാവധി അനുവദനീയ വേഗത.

രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളില്‍ വലിയൊരു പങ്കും അമിതവേഗം മൂലമാണെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു. ഇതാണ് കൂടുതല്‍ വേഗതാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കാരണം. ക്യാമറകള്‍ ഉണ്ട് എന്ന ബോധ്യം വന്നാല്‍ ഡ്രൈവര്‍മാര്‍ സ്വാഭാവികമായും വേഗത കുറയ്ക്കാന്‍ കാരണമാകുകയും, അതുവഴി അപകടങ്ങള്‍ കുറയുകയും ചെയ്യും. ‘Hallow effect’ എന്നാണ് ഇതിന് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: