അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു

അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു.
അയർലണ്ട് മലയാളികളുടെ  ചെറിയ  ചെറിയ  ജീവിതാനുഭവ കഥകളുടെ സമാഹാരമാണ് ഈ സിനിമ. ആ ജീവിതാനുഭവങ്ങളിൽ ഭാവന കൂടി ചേരുമ്പോൾ ഒരു നിറകൂട്ടായ് മാറുന്നു. 

ഒരു കാമുകന് കാമുകിയോടു തോന്നുന്ന പ്രണയവും ഭാര്യക്ക് ഭർത്താവിനോട് തോന്നുന്ന പ്രണയവും ഒരു പ്രവാസിക്ക് സ്വന്തം ജന്മനാടിനോട് തോന്നുന്ന പ്രണയവും ഒരുപോലെയാണ് എന്ന ആശയം ചിത്രത്തിലുടനീളം ഉയർന്നുനില്ക്കുന്നു. ഇതിൽ കഥാകൃത്തും സംവിധായകനും അണിയപ്രവർത്തകരും ആദ്യമായ് ക്യാമറക്കു മുന്നിലെത്തുന്ന എല്ലാ അഭിനേതാക്കളും വിജയിച്ചു എന്നു തന്നെപറയാം.

Citywest Movie Club-ന്റെ ബാനറിൽ കാഞ്ഞിരപ്പള്ളി ബൈജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കുറച്ച് മാസങ്ങൾക്ക് മുൻപ് ചിത്രം സയന്റോളജി കമ്യൂണിറ്റി സെന്ററിൽ  പ്രദർശിപ്പിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഏതു രാജ്യത്തായാലും പ്രവാസത്തിന്റെ പുതിയ കുടിയേറ്റ മേഖലയിലുള്ളവർക്ക് ഇഷ്ടമാകുന്നതരത്തിലാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി, കാഞ്ഞിരപ്പള്ളി ബൈജു , ലിൻസി , ഷിജിമോൻ കച്ചേരിയിൽ എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല.
ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു. ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളായിരുന്നു. citywestmovieclube6324 എന്ന youtube ചാനലിൽ സിനിമ കാണാം:

https://youtu.be/XYaJmROpy68?si=ce7l4lrHPV-MzpU1

Share this news

Leave a Reply

%d bloggers like this: