ഡബ്ലിനിൽ നടന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ടീം വിജയികൾ

അയര്‍ലണ്ടിലെ കേരള വോളിബോള്‍ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസിഡര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റ്ില്‍ യു.കെയിലെ പ്രമുഖ ടീമുകളായ കാര്‍ഡിഫ്, ബെര്‍മിങ്ങാം, ലിവര്‍പൂള്‍, Taste of Wirral എന്നിവയ്‌ക്കൊപ്പം അയര്‍ലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിന്‍, നാവന്‍ റോയല്‍സ്, KVC കോര്‍ക്ക്, AVC ആഡംസ്ടൗണ്‍ എന്നിവരും പോരാട്ടങ്ങളില്‍ പങ്കെടുത്തു.

വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ കാര്‍ഡിഫ് ടീം ഒന്നാം സ്ഥാനം നേടി. ലിവര്‍പൂള്‍ ലൈന്‍സ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, മൂന്നാം സ്ഥാനം ബെര്‍മിങ്ങാം സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 1501 യൂറോയും Xpress Health – ഉം Ed-Hoc ഉം ചേര്‍ന്ന് നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്ക് 801 യൂറോയും ട്രോഫിയും G&V കാറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്തു. മൂന്നാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും ട്രോഫിയും Le Divano ആണ് നല്‍കിയത്.

ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് അറ്റാക്കര്‍ അവാര്‍ഡ് കാര്‍ഡിഫിന്റെ അര്‍ജുന്‍ നേടി. LNS യുവയുടെ റോബിന്‍സണാണ് ബെസ്റ്റ് ബ്ലോക്കര്‍ അവാര്‍ഡ്. ബെസ്റ്റ് സെറ്റര്‍ അവാര്‍ഡിന് അര്‍ഹനായത് ലിവര്‍പൂള്‍ ലയണ്‍സിന്റെ ബോബിയാണ്.

വൈകിട്ട് 10.30-ഓടെയാണ് ടൂര്‍ണമെന്റ് അവസാനിച്ചത്.

Share this news

Leave a Reply

%d bloggers like this: