WMA വിന്റർ കപ്പ് 2024 ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) അണിയിച്ചൊരുക്കുന്ന വിൻറർ കപ്പ് 2024 ഫുട്ബോൾ ടൂർണമെന്റ് നവംബർ 30, 2024-ന് ബലിഗണ്ണർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. 

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ്, ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് ഐറിഷ് അന്തർദേശീയ ഫുട്ബോൾ താരം ഡാറിൽ മർഫി ആണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഐറിഷ് ദേശീയ ടീമിലും മിന്നും പ്രകടനം കാഴ്ചവെച്ച ഡാറിൽ മർഫിയുടെ സാന്നിദ്ധ്യം ഈ ടൂർണമെന്റിനെ ശ്രദ്ധേയമാക്കുന്നു.

അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നായി 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രണ്ട് വിഭാഗങ്ങളായി (30 വയസിന് മുകളിൽ, 30 വയസിന് താഴെ) മത്സരങ്ങൾ നടക്കും. കരുത്തുറ്റ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് തീ പാറുന്ന മത്സരങ്ങൾ സമ്മാനിക്കും എന്ന് ഉറപ്പാണ്. 

വിജയികളെ കാത്തിരിക്കുന്നത് €601 ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് €401 ക്യാഷ് പ്രൈസും ട്രോഫിയുമാണ്. കൂടാതെ മികച്ച കളിക്കാർക്ക് വ്യക്തിഗത സമ്മാനങ്ങളും ഉണ്ട്.  

ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട പ്രോഗ്രാം Hello Dele ആദ്യമായി കവർ ചെയ്യുന്ന ഫുട്ബോൾ ടൂർണമെന്റ് എന്ന പ്രത്യേകതയും ഈ ടൂർണമെന്റിനെ വേറിട്ട് നിർത്തുന്നു. ഇന്ത്യൻ ഫുഡ് സ്റ്റാൾ, ഇന്ത്യൻ സ്നാക്സ് സെന്റർ, പെർഫ്യൂം സെന്റർ എന്നിവയോടൊപ്പം നിരവധി റാഫിൾ പ്രൈസുകളും കാണികളെ കാത്തിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: