ഏകദേശം 74 വയസ്സ് കണക്കാക്ക പെടുന്ന ലോകത്തിലെ അറിയപെടുന്ന ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി, നാല് വർഷത്തിന് ശേഷം തന്റെ ആദ്യത്തെ മുട്ട ഇട്ടതായി അമേരിക്കൻ വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു.
വിസ്ഡം എന്ന പേരിൽ അറിയപ്പെടുന്ന വലിയ ലേസൻ ആൽബട്രോസ്, ഹവായി ദ്വീപുസമൂഹത്തിന്റെ വടക്കുപടിഞ്ഞാറുള്ള Midway Atoll National Wildlife അഭയപ്രദേശിലേക്ക് തിരിച്ചു വന്നു. അവൾ തന്റെ 60-ാം മത്തെ മുട്ട വെച്ചിരിക്കാമെന്ന് വന്യജീവി ഉദ്ധ്യോഗസ്ഥര്‍ അനുമാനിക്കുന്നതായി അറിയിച്ചു.
വിസ്ഡവും അവളുടെ കൂട്ടുകെട്ടുകാരനായ Akeakamai യും 2006 മുതൽ പസിഫിക് മഹാസാഗരത്തിലെ മിഡ്വേ അറ്റോലിൽ തിരിച്ചു വരികയും, മുട്ട ഇട്ട്വെച്ച് അവയിൽ നിന്നു കുഞ്ഞുങ്ങൾ വിരിക്കുകയും ചെയ്യുന്നു.
പ്രതിവർഷം ദശലക്ഷ കണക്കിന് സമുദ്രപക്ഷികൾ ആ അഭയപ്രദേശത്തിലേക്ക് തിരിച്ചു വരുകയും, അവയുടെ മുട്ടകള്‍ ഇട്ട് വിരിച്ചു കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു.
ആൽബട്രോസ് രണ്ട് മാസം അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ശേഷം അവ ഏകദേശം 5 മുതൽ 6 മാസങ്ങള്‍ക്കുള്ളിൽ സമുദ്രത്തിലേക്ക് പറന്നു പോകുന്നു. അവർ അവരുടെ ജീവിതത്തിന്റെ കൂടുതലായ ഭാഗം സമുദ്രത്തിന്റെ മുകളിലൂടെ പറന്നുനടന്നു, കടല്‍ മത്സ്യങ്ങള്‍, മീൻ മുട്ട തുടങ്ങിയവ ഭക്ഷിക്കുന്നു.
വിസ്ഡത്തിന്റെ മികച്ച ആരോഗ്യം, ദൈർഘ്യമേറിയ ജീവിതം, കൂടാതെ മുട്ട ഇട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള നിരന്തരം ശ്രമം, പ്രകൃതി സംരക്ഷണ പ്രവർത്തകരെ അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നാഷണൽ ഒഷ്യാനിക് ആൻഡ് ആറ്റ്മോസഫെയറിക് അഡ്മിനിസ്ട്രേഷന്റെ കണക്ക് അനുസരിച്ച്, ഒരു ലേസൻ ആൽബട്രോസിന്റെ സാധാരണ ആയുസ്സ് 68 വർഷമാണ്.