2022 മുതൽ 2,700-ഓളം സൈക്കിൾ യാത്രക്കാർ അപകടങ്ങളിലൂടെ എമർജൻസി വിഭാഗങ്ങളിലൂടെയോ, അല്ലാതെയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി എച്ച്എസ്ഇ അറിയിച്ചു.
ഈ രണ്ട് വർഷത്തെ കാലയളവിൽ സൈക്കിള്‍ ഉപയോഗിക്കുന്നവരിൽ ഏറ്റവും സാധാരണമായ പരിക്കുകൾ തല, കൈമുട്ടുകള്‍, അല്ലെങ്കിൽ മുന്‍കൈഭാഗം എന്നിവയിലായിരുന്നു.
ഹോസ്പിറ്റൽ ഇൻപേഷ്യന്റ് എൻക്വയറി (HIPE) സിസ്റ്റം വഴി ലഭിച്ച കണക്കുകൾ പ്രകാരം, 2023-ൽ പരിക്കേറ്റ 1,345 സൈക്കിൾ യാത്രക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടുകയും, അതിനു മുമ്പ് 2022-ൽ 1,373 പേർ ചികിത്സ തേടുകയും ചെയ്തു.
ഈ കണക്കുകൾ പബ്ലിക്കലി ഫണ്ടട് ആക്യൂട് ആശുപത്രികളെ മാത്രം ഉൾക്കൊള്ളുന്നതാണെന്നും, സൈക്കിൾ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ പരിക്കുകളും ഇതിൽ ഉൾപ്പെടുന്നില്ലെന്നും എച്ച്എസ്ഇ വ്യക്തമാക്കി.
2023-ൽ പരിക്കേറ്റ 1,345 സൈക്കിൾ യാത്രക്കാർക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോള്‍ അതില്‍ 263 പേരുടെ തലയിൽ പരിക്ക് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതില്‍ ഏറ്റവും കൂടുതലായ പരിക്കുകൾ 274 പേര്‍ക്ക്, കൈമുട്ട് അല്ലെങ്കിൽ മുന്‍കൈഭാഗം ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പലപ്പോഴും സൈകിള്‍ നിര്‍ത്തുന്നതിനു ശേഷമുള്ള വീഴ്ചയില്‍ പറ്റിയ പരിക്കുകളാണ്.
കഴുത്തില്‍ 30 പേർക്ക് പരിക്കുകൾ ഉണ്ടായി, 74 പേർക്ക് നെഞ്ച് (thorax) ഭാഗത്ത് പരിക്കുകൾ ഉണ്ടായി, 88 പേർക്ക് അടിവയറിലും, പിന്‍ ഭാഗത്തും പെൽവിസ് ഭാഗത്തും പരിക്കുകൾ കണ്ടെത്തി.
ഷോൾഡർ, അപ്പർ ആം എന്നിവയുടെ പരിക്കുകളും സാധാരണമായിരുന്നുവെന്ന് എച്ച്എസ്ഇ അറിയിച്ചു, 183 പേർ ഇത്തരത്തില്‍ പരിക്കെറ്റവരായിരുന്നു .
എച്ച്എസ്ഇ സൈക്കിൾ യാത്രക്കാർക്ക് പരിക്കേറ്റതിന്റെ വിവരങ്ങൾ ശേഖരിച്ചപ്പോള്‍, വാഹനങ്ങളുമായി കൂട്ടിയിടിച്ചും, അല്ലാതെയും ഉള്ള അപകടങ്ങളാണ് കൂടുതലും കണ്ടെത്തിയത്.