ഡബ്ലിനിലെ വടക്കൻ മേഖലയിൽ 150-ത്തിലധികം ഗാർഡ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ വൻ പരിശോധനയിൽ ആയുധങ്ങളും €400,000 മൂല്യമുള്ള മയക്കുമരുന്നും, ഡിസൈനർ വാച്ചുകളും വസ്ത്രങ്ങളും, വ്യവസായ ഉപകരണങ്ങളും പിടികൂടി. മൂന്നു പേർ അറസ്റ്റിലായതായി ഗാർഡാ അറിയിച്ചു.
ഈ പരിശോധനകൾ, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കൂളോക്, റഹേനീ പ്രദേശങ്ങളിലെ സംഘടിത ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു വമ്പൻ ഗാർഡാ ഓപ്പറേഷനിന്റെ ഭാഗമായാണ് നടപ്പിലാക്കിയത്.
ഗാർഡാ ഉദ്യോഗസ്ഥർ 160,000 യൂറോ വിലമതിക്കുന്ന കഞ്ചാവും 22,000 യൂറോ വിലയുള്ള കോക്കെയിനും പിടിച്ചെടുത്തു. ഇതുകൂടാതെ, 161,000 യൂറോയുടെ ഡിസൈനർ വാച്ചുകളും വസ്ത്രങ്ങളും, 30,000 യൂറോയുടെ വ്യവസായ ഉപകരണങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നുകൾ ഫോറൻസിക് സയൻസ് അയർലൻഡിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഓപ്പറേഷന്റെ ഭാഗമായുള്ള പരിശോധനയിൽ മൂന്ന് വാഹനങ്ങളും നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. കൂടാതെ, നിരവധി വ്യാജ ക്ലെയിമുകളും കണ്ടെത്തിയതായി ഗാർഡ അറിയിച്ചു. ഇവയുടെ വിശദമായ പരിശോധനയും അനുബന്ധ നടപടികളും ഉണ്ടാവുമെന്ന് ഗാർഡ അറിയിച്ചു.
20-വയസ്സ് പ്രായമുള്ള ഒരാളെ ക്രിമിനൽ ജസ്റ്റിസ് ആക്ട് 1984 പ്രകാരം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് ശേഷം കുറ്റം ചുമത്തി. 20-കളിലും 30-കളിലും പ്രായമുള്ള രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരെ കഴിഞ്ഞ രാത്രി ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കേസിന്റെ അന്വേഷണം തുടരുകയാണെന്ന് ഗാർഡ അറിയിച്ചു.
ഈ ഓപ്പറേഷനിൽ ഡിഎംആർ നോർത്ത്, ഗാർഡാ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, ഗാർഡാ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഗാർഡാ നാഷണൽ എക്കണോമിക് ക്രൈം ബ്യൂറോ എന്നിവ ഉൾപ്പെടെ 150-ൽ അധികം ഗാർഡ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗാർഡ ഡോഗ് യൂണിറ്റ്, ആംഡ് സപ്പോർട്ട് യൂണിറ്റ്, ഗാർഡാ ഓപ്പറേഷണൽ സപ്പോർട്ട് യൂണിറ്റ് എന്നിവയുടെ സഹായവും ഗാർഡാ നാഷണൽ പബ്ലിക് ഓർഡർ യൂണിറ്റിന്റെ പിന്തുണയും ലഭ്യമായിരുന്നു.