ഫിയാന ഫെയിൽ നേതാവ് മിഷെൽ മാർട്ടിന്‍ അയര്‍ലന്‍ഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഡായിൽ ഇല്‍ ഇന്ന്‍ തിരഞ്ഞെടുക്കപെടും. തുടർന്ന്, അദ്ദേഹത്തെ പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിന്സ് ഔദ്യോഗികമായി Taoiseach ആയി നിയമിക്കും.
പിന്നീട്, മിഷെൽ മാർട്ടിന്‍ ഡായിൽ വന്ന് മന്ത്രിസഭാ രൂപീകരണം നടത്തും.
സഖ്യകക്ഷി സര്‍ക്കാറിന്റെ നിബന്ധനകള്‍ക്കു വിധേയമായി അദ്ദേഹം 2027 നവംബര്‍ വരെ പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്ന് സൂചനയുണ്ട്, തുടർന്ന് ഈ സ്ഥാനം ഫൈൻ ഗെയൽ നേതാവ് സൈമൺ ഹാരിസിന് കൈമാറും.
മാർട്ടിൻ 1989-ൽ ആണ് ആദ്യമായി TD ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 2011 മുതൽ ഫിയാന ഫെയിൽ പാർട്ടി നേതാവായി അദ്ദേഹം പ്രവർത്തിച്ച് വരുന്നു.
മന്ത്രിമാരുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കും; ഫിയാന ഫെയിൽ നു 8 മുതിർന്ന മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും, ഫൈൻ ഗെയൽ 7 മന്ത്രി മാര്‍ ഉണ്ടായിരിക്കും.
ഫൈൻ ഗെയൽ നേതാവ് സൈമൺ ഹാരിസ് ഉപപ്രധാനമന്ത്രി ആകുന്നതോടൊപ്പം വിദേശകാര്യ വകുപ്പും, വ്യാപാരവും പ്രതിരോധവകുപ്പും കൈകാര്യം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.