സഭയുടെ ‘വിശ്വാസം’ നേടി മന്ത്രി മക്കന്റീ; സർക്കാരിന് നേട്ടം

ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയില്‍ പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനെതിരായി സര്‍ക്കാര്‍ കൊണ്ടുവന്ന വിശ്വാസപ്രമേയത്തെ അനുകൂലിച്ച് 83 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 63 പേര്‍ എതിര്‍ത്തു. ഇതോടെ വിശ്വാസപ്രമേയത്തില്‍ മന്ത്രി മക്കന്റീ വിജയിക്കുകയായിരുന്നു. ഡബ്ലിനില്‍ തീവ്രവലതുപക്ഷ വാദികള്‍ നടത്തിയ കലാപത്തിന് പിന്നാലെയാണ് മന്ത്രിയും, ഗാര്‍ഡയും പരാജയമാണെന്നാരോപിച്ച് Sinn Fein, പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇതിനെതിരെ വിശ്വാസപ്രമേയം … Read more

ഐറിഷ് പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ജനാധിപത്യവിരുദ്ധ പ്രതിഷേധം; കടുത്ത വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ; 13 അറസ്റ്റ്

ഐറിഷ് പാര്‍ലമെന്റ് (Dail) മന്ദിരമായ Leinster House-ന് മുന്നില്‍ ബുധനാഴ്ച നടന്ന ആക്രമണോത്സുകവും, ജനാധിപത്യവിരുദ്ധവുമായ പ്രതിഷേധത്തിനെതിരെ വ്യാപക വിമര്‍ശനം. കൃത്യമായ ഒരു സംഘടനയുടെയോ, നേതാവിന്റെയോ കീഴിലല്ലാതെ സംഘടിച്ചെത്തിയ 200-ഓളം പേരാണ് പാര്‍ലമെന്റ് അംഗങ്ങളെയും, പത്രപ്രവര്‍ത്തകരെയുമടക്കം പാര്‍ലമെന്റില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കാതെ വഴിതടഞ്ഞ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഗാര്‍ഡയുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. വഴിതടയലിന് പുറമെ രാജ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും, ജനപ്രതിനിധികളെയും രാജ്യദ്രോഹികളെന്ന് വിളിച്ച പ്രതിഷേധക്കാര്‍, തൂക്കുമരങ്ങളുടെ മാതൃകയുണ്ടാക്കി അതില്‍ രാഷ്ട്രീയക്കാരുടെ ചിത്രം തൂക്കിയിടുകയും ചെയ്തു. പ്രധാനമന്ത്രി … Read more

വമ്പൻ മാറ്റം: അയർലണ്ടിൽ 4 നിയോജകമണ്ഡലങ്ങൾ കൂടി രൂപീകരിക്കാനും, 14 TD-മാരെ കൂടി ഉൾപ്പെടുത്താനും നിർദ്ദേശം

അയര്‍ലണ്ടില്‍ പുതുതായി നാല് നിയോജമണ്ഡലങ്ങള്‍ രൂപീകരിക്കാനും, 14 അധിക TD സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത് നടപ്പിലായാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ (Dáil Election) രാജ്യത്തെ 39 നിയോജനമണ്ഡലങ്ങള്‍ എന്നത് 43 ആകുകയും (Dáil constituencies), TD-മാരുടെ എണ്ണം 160-ല്‍ നിന്നും 174 ആയി ഉയരുകയും ചെയ്യും. ഒപ്പം ഓരോ TD-മാര്‍ക്കും വോട്ട് രേഖപ്പെടുത്തുന്ന സമ്മതിദായകരുടെ ശരാശരി എണ്ണം നിലവിലെ 32,182-ല്‍ നിന്നും 29,593-ലേയ്ക്ക് താഴുകയും ചെയ്യും. Dublin Fingal നിയോജകമണ്ഡലം … Read more