വാട്ടർഫോഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പുതിയ പ്രതിനിധിയോഗം (പാരിഷ് കൗൺസിൽ) ചുമതല ഏറ്റെടുത്തു.
വാട്ടർഫോഡ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ബഹു.ഫാ. ജോമോൻ കാക്കനാട്ടിന്റെ
അദ്ധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസ്തുത യോഗത്തിൽ ഫാമിലി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, വിവിധ
ഭക്തസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും കോർഡിനേഷൻ കമ്മറ്റിയുമാണ് അടുത്ത രണ്ടുവർഷക്കാലം വാട്ടർഫോഡ് സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധിയോഗാംഗങ്ങൾ എന്നനിലയിൽ നയിക്കുന്നത്.
2025-26 വർഷത്തേയ്ക്കുള്ള കൈക്കാരന്മാരായി ശ്രീ.ജോസ്മോൻ എബ്രഹാം, ശ്രീ. സൈജു ജോസ്, ശ്രീ. എബി വർഗീസ്, ശ്രീ. ജോജോ ദേവസ്യ എന്നിവരെയും
ശ്രീമതി. ലിനെറ്റ് ജിജോ സെക്രട്ടറിയായും, ശ്രീ.ലിമിച്ചൻ ജോർജ് ജോയിന്റ് സെക്രട്ടറിയായും ശ്രീമതി.രേഖാ ജിമ്മി പ്രോഗ്രാം കോർഡിനേറ്ററായും ശ്രീ. എബിൻ തോമസ് പി. ർ ഒ ആയും തിരഞ്ഞെടുക്കപെട്ടു.
കൈകാരന്മാർ എന്ന നിലയിൽ ശ്രീ. ലുയിസ് സേവ്യർ, ശ്രീ. ടോം നെല്ലുവേലി, ശ്രീ.ടെഡി ബേബി എന്നിവരുടെ നേത്യത്വത്തിൽ കഴിഞ്ഞ പരീഷ്കൗൺസിൽ രണ്ടു വർഷക്കാലം വാട്ടർഫോഡ് സിറോ മലബാർ സമൂഹത്തിന് ശക്തവും ക്രമീകൃതവുമായ അടിത്തറയിടുന്നതിനും, ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച കൈവരിക്കുന്നതിലും നിർണ്ണായക നേതൃത്വം നൽകി എന്ന് യോഗം വിലയിരുത്തി. ഈ വളർച്ചക്ക് നേത്യത്വം നൽകിയ ബഹു. ജോമോൻ അച്ചനും എല്ലാ കമ്മറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. പുതിയ പരിഷ് കൗൺസിൽ നേതൃത്വത്തോടുചേർന്നു മിശിഹായുടെ മൗതീകശരീരമായ തിരുസഭയെ പ്രാദേശികമായി സജീവമാക്കാൻ സഭാമക്കൾ എല്ലാവരും ഒരുമിച്ചു കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്നു അച്ചൻ ഓർമിപ്പിച്ചു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ