നെതര്‍ലണ്ട്‌സില്‍ ഇന്നലെ അവസാനിച്ച European Indoor Athletics Championships-ല്‍ മൂന്ന് മെഡലുകളുമായി തിളങ്ങി അയര്‍ലണ്ട്. മാര്‍ച്ച് 6-ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 3000 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Sarah Healy സ്വര്‍ണ്ണം നേടി. 8:52:86 എന്ന സമയത്തിലായിരുന്നു Healy-യുടെ ഫിനിഷിങ്. ബ്രിട്ടന്റെ Melissa Courtney-Bryant-മായി കടുത്ത മത്സരം നടത്തിയ Healy ഫിനിഷിങ്ങില്‍ അവരെ കടത്തിവെട്ടുകയായിരുന്നു.
ഇതോടെ ചരിത്രത്തിലാദ്യമായി 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ഐറിഷ് വനിത എന്ന ബഹുമതിയും 24-കാരിയായ Sarah Healy സ്വന്തമാക്കി. 2007-ല്‍ David Gillick-ന് ശേഷം അയര്‍ലണ്ടില്‍ നിന്നും ഈ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വ്യക്തിയും Healy-യാണ്.
അതേസമയം 800 മീറ്റര്‍ ഓട്ടത്തില്‍ Mark English അയര്‍ലണ്ടിനായി വെങ്കലം നേടി. 1:45:46 സമയത്തിലാണ് 31-കാരനായ English ഫിനിഷ് ചെയ്തത്.
ഇന്നലെ നടന്ന Pentathlon-ല്‍ അയര്‍ലണ്ടിനായി Kate O’Connor-ഉം വെങ്കലം നേടി. 4781 പോയിന്റുകളുമായി തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് 24-കാരിയായ O’Connor അയര്‍ലണ്ടിന്റെ പട്ടികയിലേയ്ക്ക് മെഡല്‍ ചേര്‍ത്തത്. സ്വന്തം ദേശീയ റെക്കോര്‍ഡും അവര്‍ തിരുത്തി.