അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈ വരുന്ന ഏപ്രില്‍ മുതലുള്ള മാസങ്ങളില്‍ അയര്‍ലണ്ടിന്റെ വനിത, പുരുഷ ക്രിക്കറ്റ് ടീമുകള്‍ അനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് ഒരുങ്ങുന്നത്.
പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ക്വാളിഫയര്‍ മത്സരങ്ങളുടെ ഭാഗമായി ഏപ്രില്‍ 5-ന് ഐറിഷ് വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമുമായി കൊമ്പുകോര്‍ക്കും. പിന്നീട് ബംഗ്ലാഗേശ്, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, സ്‌കോട്‌ലണ്ട് മുതലായ ടീമുകളുമായും ക്വാളിഫയര്‍ മത്സരങ്ങളുണ്ട്.
ഏപ്രിലില്‍ തന്നെ യുഎഇയില്‍ വച്ച് നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ അയര്‍ലണ്ടിന്റെ എ ടീമായ അയര്‍ലണ്ട് വൂള്‍ഫ്‌സ് അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരെ മത്സരത്തിനിറങ്ങും. ഏപ്രില്‍ 7 മുതല്‍ 25 വരെയാണ് ടൂര്‍ണ്ണമെന്റ്.
മെയ് 21 മുതല്‍ 25 വരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനങ്ങളില്‍ അയര്‍ലണ്ടിന്റെ പുരുഷ ടീം വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഡബ്ലിനിലെ Clontarf-ല്‍ വച്ച് മെയ് 21, 23, 25 തീയതികളിലായാണ് മത്സരം. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസുമായി തന്നെ ജൂണ്‍ 12, 14, 15 തീയതികളിലായി മൂന്ന് സീരീസ് ഉള്ള ട്വന്റി20 മത്സരങ്ങളും നടക്കും. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Bready-ല്‍ വച്ചാണ് മത്സരങ്ങള്‍.
ജൂലൈ മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗില്‍ അയര്‍ലണ്ടിന്റെ വനിതാ ടീം, സിംബാബ്വേയുമായി അഞ്ച് മത്സരങ്ങളില്‍ ഏറ്റുമുട്ടും. ജൂലൈ 20, 22, 23, 26, 28 തീയതികളിലായി Pembroke, Stormont എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
ഓഗസ്റ്റ് മാസത്തില്‍ Stormont-ല്‍ വച്ച് മൂന്ന് ടി20 മത്സരങ്ങളില്‍ ഐറിഷ് വനിതാ ടീം പാക്കിസ്ഥാനെ നേരിടും. ഓഗസ്റ്റ് 7, 10, 11 തീയതികളിലാണ് മത്സരങ്ങള്‍.
ഓഗസ്റ്റ് 20 മുതല്‍ 27 വരെ നെതര്‍ലണ്ട്‌സില്‍ നടക്കുന്ന ടി20 വേള്‍ഡ് കപ്പ് യൂറോപ്യന്‍ ക്വാളിഫയറിലും ഐറിഷ് വനിതകള്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ മാസത്തില്‍ അയര്‍ലണ്ടിന്റെ പുരുഷ ടീം ശക്തരായ ഇംഗ്ലണ്ടുമായി മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കും. സെപ്റ്റംബര്‍ 17, 19, 21 തീയതികളിലായി Malahide-ല്‍ വച്ചാണ് മത്സരങ്ങള്‍.
കൂടുതൽ വിവരങ്ങൾക്ക്: https://cricketireland.ie/news/summer-of-cricket/