ഗാര്‍ഡയും, റവന്യൂ വകുപ്പും, Health Products Regulatory Authority (HPRA)-യും ചേര്‍ന്ന് ഞായറാഴ്ച കൗണ്ടി ഡബ്ലിനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 79,200 സിഗരറ്റുകള്‍, 1.25 കിലോഗ്രാം പുകയില, 667 ലിറ്റര്‍ മദ്യം എന്നിവ പിടിച്ചെടുത്തു.
ആകെ പിടികൂടിയ മദ്യത്തില്‍ 115 ലിറ്റര്‍ വീടുകളില്‍ വച്ച് തയ്യാറാക്കിയതാണെന്നാണ് നിഗമനം. പിടികൂടിയ മദ്യത്തിന്റെ ആകെ വിപണിവില 4,000 യൂറോയിലധികം വരും. വീട്ടില്‍ നിന്ന് മദ്യം തയ്യാറാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ വ്യക്തമാക്കി.