അയർലൻഡ് U19 ക്രിക്കറ്റ് ടീമിലേക്ക് ഫെബിൻ മനോജ്; ചരിത്രനേട്ടവുമായി മലയാളി താരം

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച് മലയാളി യുവതാരം ഫെബിൻ മനോജ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ഫെബിൻ ഇടം നേടിയത്. അയർലൻഡ് U19 ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ-ഐറിഷ് കളിക്കാരനാണ് ഫെബിൻ. കഴിഞ്ഞ വർഷം അയർലൻഡിന്റെ U17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഓൾറൗണ്ടറായ ഫെബിൻ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളിൽ കാഴ്ചവെച്ചത്. കിൽഡെയർ കൗണ്ടിയിലെ Athyയിൽ ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോൺ(അച്ഛൻ), ബീന വർഗ്ഗീസ്(അമ്മ), നേഹ ജോൺ (സഹോദരി) എന്നിവരടങ്ങുന്നതാണ് ഫെബിന്റെ കുടുംബം. ക്രിക്കറ്റ് പ്രേമികൾക്കും, സമൂഹത്തിനും ഒന്നടങ്കം നന്ദി അറിയിക്കുന്നതായി കുടുംബം അറിയിച്ചു.
ഈ നേട്ടം അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി ക്രിക്കറ്റ് പ്രേമികൾക്കും അഭിമാനകരമായ മുഹൂർത്തമാണ്. ഫെബിന്റെ കഠിനാധ്വാനത്തിനും പ്രതിഭയ്ക്കുമുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പെന്ന് വിലയിരുത്തപ്പെടുന്നു. സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അയർലൻഡ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫെബിനും ആരാധകരും.
ഈ നേട്ടത്തിലെത്താൻ തന്നെ പിന്തുണച്ച് സഹായിച്ച എല്ലാവർക്കും ഫെബിൻ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു
2025 ഏപ്രിൽ 3 മുതൽ ഏപ്രിൽ 12 വരെയാണ് പര്യടനം. അഞ്ച് ഏകദിന മത്സരങ്ങൾ (ODI) ഈ പര്യടനത്തിൽ ഉൾപ്പെടുന്നു.
അയർലൻഡ് U19 men’s cricket ടീമിന്റെ കോച്ച് പീറ്റർ ജോൺസന്റെ അഭിപ്രായത്തിൽ “ഈ പര്യടനം കളിക്കാർക്ക് മത്സരപരിചയം നേടാനും വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കാനുമുള്ള മികച്ച അവസരമാണ്. അടുത്ത U19 ലോകകപ്പ് സിംബാബ്‌വെയിലും നമീബിയയിലുമാണ്, അതിനാൽ ഇതൊരു നല്ല തയ്യാറെടുപ്പായിരിക്കും”.
( വാർത്ത : ബിനു ഉപേന്ദ്രൻ)
Share this news

Leave a Reply

%d bloggers like this: