ഡബ്ലിൻ : അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കായി ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 2-ന് നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടാണ് ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്.
ഇരു യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീസൺ വൺ ടൂർണമെൻറ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആവേശകരമായ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ അയർലണ്ടിലെ മുഴുവൻ ക്രിക്കറ്റ് ടീമുകളെയും സ്വാഗതം ചെയ്യുന്നതായും, ടൂർണമെന്റിന്റെ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണെന്നും സംഘാടകർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി ബന്ധപ്പെടുക:
ജിത്തിൻ റാഷിദ് 0874845884
രാഹുൽ രവീന്ദ്രൻ 0892740770
ഷെർലൊക്ക് ലാൽ 0873323191
ദയാനന്ദ് കെ വി 0894873070