ഡബ്ലിനിൽ ഡ്യൂട്ടിക്കിടെ ഗാർഡയ്ക്ക് കുത്തേറ്റു; അക്രമി പിടിയിൽ

അയര്‍ലണ്ടില്‍ വീണ്ടും ഡ്യൂട്ടിയിലായിരുന്ന ഗാര്‍ഡയ്ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ഡബ്ലിന്‍ സിറ്റി സെന്ററിലെ Capel Street-ന് സമീപമാണ് പ്രകോപനമേതുമില്ലാതെ ഒരു ചെറുപ്പക്കാരന്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെ കത്തിയെടുത്ത് കുത്തിയത്. കൈയിലും, ശരീരത്തിന്റെ വശത്തുമായി കുത്തേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തിയുമായി നിന്നിരുന്ന ഇയാളെ രണ്ട് ഗാര്‍ഡകള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നഗരത്തിലെ പൊതുജനങ്ങള്‍ നിലവില്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, പ്രതിയെ പിടികൂടിയതായും ഗാര്‍ഡ മെട്രോപൊളിറ്റന്‍ റീജിയന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ Paul Cleary അറിയിച്ചു.

Share this news

Leave a Reply