ടിപ്പ് ഇന്ത്യൻ ക്ലോൺമേൽ സമ്മർഫെസ്റ്റ്:  ക്ലോൺമേലിൽ 7s ഫുട്ബോൾ ടൂർണമെന്റിൽ ബൂട്ടണിയാൻ ഐ.എം. വിജയൻ

ക്ലോൺമേൽ , ടിപ്പററി, അയര്‍ലണ്ട്: ഐറിഷ് മണ്ണിൽ ഇന്ത്യൻ കായികമേളയുടെ മഹത്തായ മുഹൂർത്തമായി മാറുകയാണ് ഈ ആഗസ്റ്റ് 2-ലെ സുദിനം. ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന Clonmel Summer Fest 2025-ന്റെ പ്രധാന ആകർഷണമായി, ഇന്ത്യൻ ഫുട്ബോളിന്റെ അതുല്യതാരവും രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയുമായ ശ്രീ. ഐ.എം. വിജയൻ ക്ലോൺമേലിൽ എത്തുന്നു.


7s ഫുട്‌ബോൾ ടൂർണമെന്റ്; രജിസ്ട്രേഷൻ ആരംഭിച്ചു

ഫുട്‌ബോളിന്റെ താളത്തോടെയാണ് ഈ വർഷത്തെ സമ്മർഫെസ്റ്റ് വേദി ചൂടുപിടിക്കുന്നത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന 7s ഫുട്‌ബോൾ ടൂർണമെന്റ് ഏതു പ്രായത്തിലുള്ള കായികപ്രേമികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാകും.

ഐ.എം. വിജയൻ കളിക്കാരോടൊപ്പം ഫ്രണ്ട്ലി മാച്ചിൽ പങ്കെടുക്കുന്നും എന്നതാണ് ടൂർണ്ണമെന്റിന്റെ പ്രധാന സവിശേഷത.  ഫുട്ബോൾ ആരാധകർക്കും കാണികൾക്കും അദ്ദേഹത്തിന്റെ കളിക്കളത്തിലെ മായാജാലം വീണ്ടും നേരിൽ കാണാനാകുന്ന അപൂർവ അവസരമായിരിക്കും ഇത്.

സമ്മാനങ്ങൾ:

First Price: €501
Second Price: €251

Third Price: €151

രജിസ്ട്രേഷൻ ഫീസ്: €100
ടീം രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട് (ടീമുകളുടെ എണ്ണം പരിമിതമാണ് – ഉടൻ ബുക്ക് ചെയ്യുക)

വേദി: Moyle Rovers GAA Club, Clonmel, Tipperary

തീയതി: 2 ആഗസ്റ്റ് 2025

പ്രവേശനം സൗജന്യമാണ്. പാർക്കിങ്: €10 (അഡ്വാൻസ് ബുക്കിംഗ് നിർബന്ധം).
നറുപ്പെടുപ്പ് വഴി പാർക്കിങ് ബുക്കിംഗ് നടത്തിയവരിൽ നിന്ന് ഒരാൾക്ക് Cashel Palace Hotel-ൽ Luxury Stay voucher സമ്മാനമായി നൽകുന്നതാണ്.

Share this news

Leave a Reply