നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് 1-ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു. അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ലേലം, റമ്മി എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെട്ടു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ് ഡേ’യിൽ നാല് ടീമുകളും വ്യക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്.

ഇനിയും നിരവധി മത്സരങ്ങൾ വരും ദിനങ്ങളിലും തിരുവോണദിനത്തിലും ടീമുകളെ കാത്തിരിക്കുന്നു. ഒന്നാം സ്ഥാനത്ത് എത്താനായി പൊരുതുകയാണ് ഓരോ ടീമുകളും. സെപ്റ്റംബർ മാസത്തിൽ നടക്കുന്ന പാരമ്പര്യത്തനിമയാർന്ന ഓണാഘോഷങ്ങളോടെയും, ഓണസദ്യയോടെയും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും.
ആഘോഷപരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്, ജിബിൻ ,പ്രതീപ്, ടെല്ലസ്, ജസ്ന, ഏഞ്ചൽ, ജിജി, വിനയ എന്നിവർ നേതൃത്വം നൽകുന്നു.