ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏത്? പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് കോസ്റ്റ് ഓഫ് ലിവിങ് ഡാറ്റാബേസ് വെബ്‌സൈറ്റായ Numbero. പട്ടികയിലെ ആദ്യ മൂന്ന് നഗരങ്ങളും യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) ആണ്.

100-ല്‍ 88.8 പോയിന്റുമായി യുഎഇയിലെ അബുദാബി ആണ് സേഫ്റ്റി ഇന്‍ഡക്‌സില്‍ ഒന്നാമത്. യുഎഇയിലെ തന്നെ അജ്മാന്‍ (85.5) രണ്ടാം സ്ഥാനവും, ഷാര്‍ജ (84.4) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ദോഹ (ഖത്തര്‍), ദുബായ് (യുഎഇ), റാസല്‍ ഖൈമ (യുഎഇ), തായ്‌പേയ് (തായ്‌വാന്‍), മക്‌സറ്റ് (ഒമാന്‍), ദി ഹേഗ് (നെതര്‍ലണ്ട്‌സ്), ടാംപിയര്‍ (ഫിന്‍ലന്‍ഡ്) എന്നിവയാണ് നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

അതേസമയം പട്ടികയില്‍ 49-ആം സ്ഥാനത്തുള്ള മംഗലാപുരം ആണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാമത്. ഗുജറാത്തിലെ വഡോദര 85-ആം സ്ഥാനത്തും, അഹമ്മദാബാദ് 93-ആം സ്ഥാനത്തും ഉണ്ട്. തിരുവനന്തപുരത്തിന് 148-ആം സ്ഥാനം ലഭിച്ചു.

84-ആം സ്ഥാനത്തുള്ള ഗോള്‍വേ അയര്‍ലണ്ടില്‍ നിന്നും ഒന്നാമതെത്തി. 133-ആം സ്ഥാനത്തുള്ള കോര്‍ക്കാണ് അയര്‍ലണ്ടില്‍ രണ്ടാമത്. ലിമറിക്ക് (182), ഡ്രോഗഡ (252), ഡബ്ലിന്‍ (278) എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

391-ആമതുള്ള സൗത്ത് ആഫ്രിക്കയിലെ Pietermaritzburg ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

Share this news

Leave a Reply