ഡബ്ലിനിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്തിയവരെ പിടികൂടാനായി ഗാര്‍ഡ നടത്തിവരുന്ന Operation Táirge-ന്റെ ഭാഗമായി 29 പേരെ അറസ്റ്റ് ചെയ്തു. മോഷണം, മോഷണ മുതല്‍ കൈമാറല്‍, ക്രിമിനല്‍ നാശനഷ്ടം സൃഷ്ടിക്കല്‍, ജീവനക്കാരെ ആക്രമിക്കല്‍ മുതലായ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
25 പുരുഷന്മാരും, നാല് സ്ത്രീകളുമാണ് ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
ഡബ്ലിന്‍ 7 പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് വ്യാപകമായി മോഷണസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. സംഘടിതമായി മോഷണം നടത്തുന്നവരെ പിടികൂടാനും, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുമായി Crime Prevention and Reduction Strategy-യുടെ ഭാഗമായാണ് Operation Táirge നടപ്പിലാക്കി വരുന്നത്.






