ഡബ്ലിനിൽ കാർ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ഡബ്ലിനിൽ കാര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. Clodalking-ലെ Grange Castle Road R136-ല്‍ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഒരാൾ കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ഗാർഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. ആദ്യം പ്രതി ഒരു കാർ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മറ്റൊരു കാറിനെ സമീപിക്കുകയും, ഡ്രൈവറെ വലിച്ച് പുറത്തിട്ട ശേഷം കാറോടിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് Garda Armed Support Unit-ഉം ലോക്കല്‍ ഗാര്‍ഡയും സംയുക്തമായി നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവില്‍ തട്ടിക്കൊണ്ടുപോയ കാര്‍ Tallaght-ലെ Katherine … Read more

Blanchardstown-ൽ രണ്ട് വർഷമായി മോഷണം നടത്തി വന്നയാൾ പിടിയിൽ

ഡബ്ലിനിലെ Blanchardstown-ല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ വിവിധ മോഷണങ്ങളിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഗാര്‍ഡയുടെ പിടിയില്‍. Clonlee-യില്‍ നടന്ന മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാളില്‍ നിന്നും മറ്റ് മോഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.45-നാണ് ഡബ്ലിനിലെ Clonlee-യില്‍ വച്ച് ഒരാളില്‍ നിന്നും കവര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരന്‍ അറസ്റ്റിലാകുന്നത്. ഇയാളെ നിലവില്‍ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്. 2022 ഒക്ടോബര്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ Blanchardstown-ല്‍ നടന്ന … Read more

ജർമ്മനിയിലും യു.കെയിലും മോഷണം പോയ കാരവനും നായയും ഡബ്ലിനിൽ

ജര്‍മനിയിലും യു.കെയിലും നിന്നുമായി മോഷണംപോയ രണ്ട് കാരവനുകളും ഒരു നായയെയും ഡബ്ലിനില്‍ കണ്ടെത്തി. വിവിധ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ ഡബ്ലിനിലെ Rathfarnham പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയത്. സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് സൗത്ത് ഡബ്ലിന്‍ കൌണ്ടി കൌണ്‍സിലും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനും ഏകോപിതമായി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്. സായുധ ഗാര്‍ഡ, ഗാര്‍ഡ എയര്‍പ്പോര്‍ട്ട് യൂണിറ്റ്, സ്റ്റോളന്‍ മോട്ടോര്‍ വെഹിക്കിള്‍ യൂണിറ്റ്, ഡോഗ് യൂണിറ്റ്, കാര്‍ലോ ഗാര്‍ഡ എന്നീ യൂണിറ്റുകള്‍ ഇതിനായി … Read more

അയർലണ്ടിൽ നമ്പർ പ്ലേറ്റ് മോഷണം പതിവാകുന്നു; ലക്ഷ്യം പുതിയ തട്ടിപ്പ് രീതിയോ?

അയര്‍ലണ്ടിലെ ഡോണഗല്‍ കൗണ്ടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. ഇവയുപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങള്‍ മോഷ്ടാക്കള്‍ നടത്തിയേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് പ്രദേശത്തെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി Muff ഗ്രാമത്തിലെ ഒരു ഹൗസിങ് എസ്റ്റേറ്റിലാണ് അവസാനമായി നമ്പര്‍ പ്ലേറ്റുകള്‍ കാണാതെ പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ … Read more

മോഷ്ടിച്ച കാറുമായി പോകവേ ഗാർഡയെ ആക്രമിച്ചു; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ മോഷ്ടിച്ച കാറുമായി രക്ഷപ്പെടുകയായിരുന്നവരെ തടഞ്ഞ ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്ക്. വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് രാത്രി 8.45-ഓടെയാണ് സംഭവം. 20-ലേറെ പ്രായമുള്ള ഉദ്യോഗസ്ഥന്റെ പരിക്ക് സാരമുളളതല്ലെന്നും, വൈദ്യസഹായം നല്‍കിയെന്നും ഗാര്‍ഡ അറിയിച്ചു. Dublin 8-ലെ Basil Street പ്രദേശത്ത് പട്രോളിങ് നടത്തവേയാണ് മോഷ്ടിച്ച കാറുമായി പോകുകയായിരുന്ന രണ്ട് പേരെ ഗാര്‍ഡ പരിശോധനയ്ക്കായി കൈകാണിച്ചത്. കാര്‍ നിര്‍ത്തിയെങ്കിലും ഡ്രൈവര്‍ ഗാര്‍ഡ ഉദ്യോഗസ്ഥരിലൊരാളെ ആക്രമിച്ച ശേഷം കാറുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെടുത്തു. ഈ … Read more

വാഹനമോഷണം; അയർലണ്ടിൽ 4 കൗമാരക്കാർ പിടിയിൽ

വാഹനമോഷണം നടത്തിയതിന് നാല് കൗമാരക്കാര്‍ പിടിയില്‍. Carlow, Naas എന്നിവിടങ്ങളിലെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച N80-യില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടിച്ച കാറുമായി പോകുകയായിരുന്ന രണ്ട് കൗമാരക്കാരെ പിടികൂടിയത്. ഇവര്‍ രണ്ട് പേരും 18 വയസ് പൂര്‍ത്തിയാകാത്തവരാണ്. മറ്റൊരു സംഭവത്തില്‍ കില്‍ഡെയറിലെ Newbridge-ല്‍ ഗാര്‍ഡ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഒരു കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു. ഇതും മോഷ്ടിക്കപ്പെട്ടതാണ്. സമീപപ്രദേശത്ത് നിന്നും വേറെ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഒരാള്‍ 18 വയസിന് താഴെ … Read more

വാഹനമോഷണം; വിക്ക്ലോയിൽ മൂന്ന് പേർ അറസ്റ്റിൽ

കൗണ്ടി വിക്ക്‌ലോയില്‍ വാഹനമോഷണം നടത്തിയ മൂന്ന് യുവാക്കളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. Rathnew-ല്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. Garda Youth Diversion Programme-ലേയ്ക്ക് വിടുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ താല്‍ക്കാലികമായി മോചിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിക്ക് പുറത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

ഡബ്ലിൻ, വിക്ക്ലോ കടകളിൽ മോഷണം; രണ്ടു പേർ അറസ്റ്റിൽ

ഡബ്ലിനിലും വിക്ക്‌ലോയിലുമായി നടന്ന മോഷണസംഭവങ്ങളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. ഇവിടങ്ങളിലെ വിവിധ കടകളിലായാണ് ഞായറാഴ്ച രാവിലെ 7.30-നും, 9 മണിക്കും ഇടയില്‍ മൂന്ന് മോഷണങ്ങള്‍ നടന്നത്. ഒരിടത്ത് മോഷണശ്രമവും നടന്നു. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ കൗണ്ടി വിക്ക്‌ലോയില്‍ നിന്നും രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു. പിടികൂടിയവരില്‍ ഒരാള്‍ക്ക് 20-ലധികവും, മറ്റേയാള്‍ക്ക് 30-ലധികവും പ്രായമുണ്ട്.

ഡബ്ലിനിലെ കടയിൽ കത്തിയുമായെത്തി കവർച്ച; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ Stillorgan-ലുള്ള വ്യാപാരസ്ഥാപനത്തില്‍ കത്തിയുമായെത്തി കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കത്തികാട്ടി സ്ഥാപനത്തിലെ ജോലിക്കാരെ ഭീഷണിപ്പെടുത്തി വലിയൊരു തുകയുമായി പ്രതി കടന്നുകളഞ്ഞെങ്കിലും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗാര്‍ഡ ഇയാളെ പിടികൂടുകയായിരുന്നു. 50-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും പണം കണ്ടെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

മീത്തിൽ കോവിഡ് ടെസ്റ്റ് കിറ്റുകളുമായി പോയ ലോറി മോഷ്ടിച്ചു

കൗണ്ടി മീത്തില്‍ കോവിഡ്-19 ടെസ്റ്റ് കിറ്റുകളുമായി വരികയായിരുന്ന ലോറി മോഷണം പോയ സംഭവം ഗാര്‍ഡ അന്വേഷിക്കുന്നു. Slane പ്രദേശത്ത് വച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. Fennor-ലെ N2 ഡബ്ലിന്‍ റോഡില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഒരു സംഘം ആളുകള്‍, ഡ്രൈവറെ ലോറിക്കുള്ളില്‍ പിടിച്ച് വച്ച ശേഷം ലോറിയുമായി പോകുകയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം പിന്നീട് ലോറിയില്‍ നിന്നും ഇറക്കിവിട്ടു. ഇദ്ദേഹത്തിന് പരിക്കുകളൊന്നും ഏറ്റിട്ടില്ല. പുറത്തിറങ്ങിയ ഡ്രൈവര്‍ സംഭവം ഗാര്‍ഡയെ അറിയിക്കുകയായിരുന്നു. … Read more