അയർലൻഡിൽ ശക്തമായ മഴയെ തുടർന്ന് ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ വാണിങ്; കാറ്റ് വീശിയടിക്കുന്നതും തുടരുന്നു

അയര്‍ലണ്ടിലുടനീളം കഴിഞ്ഞ ദിവസം നല്‍കിയ യെല്ലോ വിന്‍ഡ് വാണിങ്ങിന് പുറമെ ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ്ങം നല്‍കി കാലാവസ്ഥാ വകുപ്പ്. നേരത്തെ ഡോണിഗാള്‍ കൗണ്ടിയില്‍ മാത്രമായിരുന്നു മഴ മുന്നറിയിപ്പ്.

Cavan, Donegal, Monaghan, Clare, Kerry, Limerick, Tipperary, Dublin, Kildare, Laois, Longford, Louth, Meath, Offaly, Westmeath, Wicklow, Connacht എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 6 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് പകല്‍ 3 മണി വരെ തുടരും. ശക്തമായ മഴയെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, കാഴ്ചാപരിധി കുറയല്‍, യാത്രാ തടസം എന്നിവ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തുടനീളം ഇന്ന് പുലര്‍ച്ചെ 12 മണിക്ക് നിലവില്‍ വന്ന യെല്ലോ വിന്‍ഡ് വാണിങ് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക. തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റ് യാത്രാ തടസ്സങ്ങള്‍ക്കും മരച്ചില്ലകള്‍ ഒടിഞ്ഞുവീഴുന്നതിനും കാരണമായേക്കാം.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും യെല്ലോ വിന്‍ഡ് വാണിങ്

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ ഇന്ന് (വ്യാഴം) രാവിലെ 6 മണി മുതല്‍ പകല്‍ 12 മണി വരെ യുകെ കാലാവസ്ഥാ വകുപ്പ് യെല്ലോ വിന്‍ഡ് വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും, ഇടയ്ക്കിടെ എത്തുന്ന ശക്തമായ മഴയും ഇന്ന് രാവിലെ ഈ പ്രദേശങ്ങളില്‍ യാത്ര ദുഷ്‌കരമാക്കിയേക്കും.

Share this news

Leave a Reply