അയർലണ്ട് മലയാളികളും ചെസ്സ് താരങ്ങളുമായ ഏയ്ഞ്ചൽ, എയ്ഡൻ സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ സിവിക് അവാർഡ്

ചെസ്സ് മത്സരത്തില്‍ നിരവധി ഉന്നത വിജയങ്ങള്‍ കരസ്ഥമാക്കിയ മലയാളി സഹോദരങ്ങളായ ഏയ്ഞ്ചല്‍ മരിയ ബോബി, എയ്ഡന്‍ തോമസ് ബോബി എന്നിവര്‍ക്ക് വെക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം. ചെസ്സിലെ അഭൂതപൂര്‍വ്വമായ പ്രയാണം തുടരുന്ന ഇവരെ സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് വിഭാഗത്തിലെ സിവിക് അവാര്‍ഡ് നല്‍കിയാണ് കൗണ്ടി കൗണ്‍സില്‍ ആദരിച്ചിരിക്കുന്നത്.

വെക്സ്ഫോർഡിൽ നിന്നുള്ള ബോബി തോമസിന്റെയും, സിബി ബോബിയുടെയും മക്കളായ ഏയ്ഞ്ചലിനും എയ്ഡനും അയർലണ്ടിലെ യങ്ങ് മാസ്റ്റേഴ്സ് ആകുക എന്നുള്ളതാണ് അഭിലാഷം. നേരത്തെ രാജ്യത്ത് നടന്ന വിവിധ ചെസ്സ് മത്സരങ്ങളിൽ നിരവധി വിജയങ്ങൾ നേടി ഇരുവരും മലയാളി സമൂഹത്തിനാകെ അഭിമാനം പകർന്നിട്ടുണ്ട്.

Share this news

Leave a Reply