നോർത്തേൺ അയർലണ്ട് പോലീസുമായി (PSNI) ചേർന്ന് ഗാർഡ നടത്തിയ സംയുക്ത പരിശോധനയിൽ 5.2 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുമുണ്ട്.
സ്കോട്ട്‌ലൻഡിൽ നിന്ന് ലാൺ ഹാർബറിലേക്ക് (Larne Harbour) പോവുകയായിരുന്ന ലോറി തടഞ്ഞുനിർത്തി പരിശോധിച്ചതിനെത്തുടർന്ന്, പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവെന്ന് സംശയിക്കുന്ന വസ്തുക്കൾ അന്വേഷകർ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് അമ്പതിലേറെ പ്രായമുള്ള പുരുഷനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ നോർത്തേൺ അയർലണ്ടിലെ ഒരു പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
ഗാർഡ, PSNI എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട Cross Border Joint Agency Task Force- ഉം ഇരു രാജ്യങ്ങളിലെയും റെവന്യൂ സർവീസുകളും ചേർന്നാണ് പരിശോധന നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments