കഞ്ചാവ് ജെല്ലികൾ, മയക്കുമരുന്ന് ചേർത്ത സിഗരറ്റുകൾ; മയോ, ലോങ്‌ഫോർഡ് എന്നിവിടങ്ങളിൽ 2 മില്യൺ യൂറോയുടെ ലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ

By Rose Malayalam Desk

മയോ, ലോങ്‌ഫോര്‍ഡ് എന്നിവിടങ്ങളിലായി ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ 2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് പുരുഷന്മാര്‍ അറസ്റ്റില്‍. ജൂലൈ 2, 8 തീയതികളിലായി Castlebar, Longford, Mayo, Roscommon, Kildare, Drogheda എന്നിവിടങ്ങളിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളിലും, രണ്ട് വീടുകളിലുമാണ് പരിശോധനകള്‍ നടന്നത്.

കഞ്ചാവ് ചേര്‍ത്ത ജെല്ലികള്‍, കഞ്ചാവ് ഓയില്‍ ചേര്‍ത്ത വേപ്പുകള്‍, മയക്കുമരുന്ന് ചേര്‍ത്ത സിഗരറ്റുകള്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരാണ് പിടിയിലായത്.

മയക്കുമരുന്നുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചുവെന്നും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments