നിർബന്ധിത വിമാന അറ്റകുറ്റപ്പണികളെ തുടർന്ന് വരും ആഴ്ചകളിൽ 500-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഐറിഷ് വിമാന കമ്പനിയായ എയർ ലിംഗസ്. യൂറോപ്പിനുള്ളിലും, പുറത്തേയ്ക്കും ഉള്ള അനവധി യാത്രക്കാരെ ഇത് ബാധിക്കും.
മിഡിൽ ഈസ്റ്റ് യുദ്ധം കാരണം വിമാന ഇന്ധന വിതരണത്തിലും കുറവ് വന്നേക്കാമെന്ന ആശങ്കൾ നിലനിൽക്കെയാണ് ഈ റിപ്പോർട്ട്. എയർ ലിംഗസിൽ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധ്യമായ ഇടങ്ങളിലെല്ലാം റീബുക്ക് ചെയ്യുന്നുണ്ട്. കൂടാതെ വിമാനക്കമ്പനി തങ്ങളുടെ സമ്മർ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തുന്നതായും റിപ്പോർട്ട് ഉണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments