ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസ് കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. യാത്രക്കാര്‍ കുറവായ റൂട്ടുകളിലെ സര്‍വീസ് വെട്ടിച്ചിരുക്കുന്നതിന്റെ ഭാഗമായി 500-ഓളം പേര്‍ക്കാണ് ജോലി നഷ്ടമാകുക. പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഈ നടപടി അനിവാര്യമാണെന്നും വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ എയര്‍ ലിംഗസ് വ്യക്തമാക്കി.
ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടില്‍ മത്സരം വര്‍ദ്ധിച്ചതും, കാര്‍ബണ്‍ ടാക്‌സ്, ഇന്ധനവില വര്‍ദ്ധന എന്നിവയും വെല്ലുവിളി സൃഷ്ടിക്കുന്നതായി കമ്പനി പറയുന്നു. കമ്പനിയിലെ സീനിയര്‍ മാനേജ്‌മെന്റ് ജോലിക്കാരില്‍ 25% പേരെ ഇതിനകം തന്നെ പിരിച്ചുവിട്ടിട്ടുണ്ട് എന്നും എയര്‍ ലിംഗസ് കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ 25% ഹെഡ് ഓഫീസ് ജീവനക്കാരെ കൂടി പിരിച്ചുവിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. 70 പൈലറ്റുമാര്‍, 140 ക്യാബിന്‍ ക്രൂ, ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഹെഡ് ഓഫീസിലെ 290 പേര്‍ എന്നിവര്‍ക്ക് ഇതിന്റെ ഭാഗമായി ജോലി നഷ്ടപ്പെടും.
സെപ്റ്റംബര്‍ മാസം മുതല്‍ അടുത്ത വേനല്‍ക്കാലം വരെ 6% ദീര്‍ഘദൂര, ഹ്രസ്വദൂര സര്‍വീസുകള്‍ റദ്ദാക്കാന്‍ എയര്‍ ലിംഗസ് തീരുമാനിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments