ഈ വേനല്‍ക്കാലത്ത് പുതുതായി മൂന്ന് ഹ്രസ്വദൂര റൂട്ടുകളിലേയ്ക്ക് കൂടി സര്‍വീസ് പ്രഖ്യാപിച്ച് ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസ്. കോര്‍ക്കില്‍ നിന്നും ഫ്രാന്‍സിലെ നീസിലേയ്ക്കുള്ള (Nice) സര്‍വീസ് ശനിയാഴ്ച ആരംഭിക്കും. ഒപ്പം ഡബ്ലിനില്‍ നിന്നും നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലേയ്ക്കും, ഡബ്ലിനില്‍ നിന്നും സ്‌പെയിനിലെ സ്വയംഭരണപ്രദേശമായ അസ്റ്റൂറിയസിലേയ്ക്കും (Asturias) ആണ് പുതിയ സര്‍വീസുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് എയര്‍ ലിംഗസ് അസ്റ്റൂറിയസിലേയ്ക്ക് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.
വേനല്‍ക്കാലത്ത് സ്ഥിരമായി ഏര്‍പ്പെടുത്താറുള്ള ഡബ്ലിനില്‍ നിന്നും ഇറ്റലിയിലെ Pisa, സിസിലിയിലെ Catania, ഫ്രാന്‍സിലെ Nantes, ഗ്രീക്ക് ഐലന്‍ഡുകളായ Santorini, Corfu എന്നിവിടങ്ങളിലേയ്ക്കുമുള്ള സര്‍വീസുകള്‍ ഈ വാരാന്ത്യം ആരംഭിക്കും.
ദീര്‍ഘദൂര റൂട്ടുകളില്‍ ഡബ്ലിനില്‍ നിന്നും യുഎസിലെ ഡെന്‍വറിലേയ്ക്കുള്ള വേനല്‍ക്കാല സര്‍വീസും ഉണ്ടായിരിക്കുന്നതാണ്.
മെയ് 19 മുതല്‍ Dublin – Montpellier, ജൂണ്‍ 1 മുതല്‍ Cork – Santiago എന്നീ ഹ്രസ്വദൂര സര്‍വീസുകളും ആരംഭിക്കുമെന്ന് എയര്‍ ലിംഗസ് അറിയിച്ചിട്ടുണ്ട്.
മേല്‍ പറഞ്ഞവയ്ക്ക് പുറമെ സ്‌കോട്‌ലന്‍ഡ് യാത്ര ലക്ഷ്യമിടുന്നവര്‍ക്കായി Inverness-ലേയ്ക്ക് മെയ് 21 മുതല്‍ Emerald Airlines-മായി ചേര്‍ന്ന് പുതിയൊരു സര്‍വീസും എയര്‍ ലിംഗസ് ആരംഭിക്കുന്നുണ്ട്. ജൂണ്‍ 6 മുതല്‍ ഫ്രാന്‍സിലെ Tours-ലേയ്ക്കും സര്‍വീസ് ആരംഭിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments