ഗാര്‍ഹികോപയോഗത്തിനുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി Bord Gáis. അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന വിലവര്‍ദ്ധന, വൈദ്യുതി ബില്ലില്‍ മാസം 8.8% അഥവാ 14.75 യൂറോ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് കമ്പനി അറിയിച്ചു. അതോടൊപ്പം ഗ്യാസിന്റെ വിലയും 9.3% അഥവാ 11.67 യൂറോ വര്‍ദ്ധിക്കും.
അയര്‍ലണ്ടിലെ ഏറ്റവും വലിയ പാചകവാതക വിതരണക്കാരായ Bord Gáis-ന് ഏകദേശം 300,000 ഉപഭോക്താക്കളാണുള്ളത് എന്നതിനാല്‍, വില വര്‍ദ്ധന നിരവധി കുടുംബങ്ങളെ ബാധിക്കും. ഒക്ടോബര്‍ 9 മുതലാണ് പുതുക്കിയ വില നിലവില്‍ വരിക.
രാജ്യത്തെ മറ്റൊരു സപ്ലയറായ SSE Airtricity-യും വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഊര്‍ജ്ജരംഗത്ത് രാജ്യമനുഭവിക്കുന്ന വിലക്കയറ്റത്തിനിടെയുള്ള ഇരുട്ടടിയാണ് ഇപ്പോഴത്തെ വില വര്‍ദ്ധന.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments