യൂറോപ്യന്‍ യൂണിയനില്‍ വൈദ്യുതിവിലയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യം അയര്‍ലണ്ട് എന്ന് റിപ്പോര്‍ട്ട്. യൂറോസ്റ്റാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മറ്റ് ഇയു രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടിലെ ഓരോ വീട്ടുകാരും വര്‍ഷം 480 യൂറോയാണ് വൈദ്യുതിക്ക് അധികമായി ചെലവിടുന്നത്.
അയര്‍ലണ്ടില്‍ ഒരു കിലോവാട്ട് വൈദ്യുതിക്ക് നികുതിയടക്കം 40.42 സെന്റാണ് നിരക്ക്. ഇയു ശരാശരിയാകട്ടെ 28.96 സെന്റാണ്. അയര്‍ലണ്ടിലെ വില 40 ശതമാനത്തോളം അധികമാണെന്നര്‍ത്ഥം.
ആണവോര്‍ജ്ജം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത ജര്‍മ്മനിയാണ് വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ ഇയുവില്‍ രണ്ടാമതുള്ള രാജ്യം. ഒരു കിലോവാട്ട് വൈദ്യുതിക്ക് 38.69 സെന്റാണ് ജര്‍മ്മന്‍കാര്‍ നല്‍കുന്നത്. മൂന്നാമതുള്ള ബെല്‍ജിയത്തില്‍ 34.99 സെന്റാണ് വില.
അതേസമയം വൈദ്യുതി വില ഏറ്റവും കുറവുള്ള ഇയു രാജ്യം ഹംഗറിയാണ്- വെറും 10.82 സെന്റാണ് ഇവിടെ ഒരു കിലോവാട്ട് വൈദ്യുതിയുടെ വില. മാള്‍ട്ട (12.82 സെന്റ്), ബള്‍ഗേറിയ (13.55 സെന്റ്) എന്നിവിടങ്ങളിലും വൈദ്യുതിനിരക്ക് വളരെ കുറവാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments