രാജ്യത്തെ ഗാര്‍ഹിക ഉപയോഗത്തിനായുള്ള വൈദ്യുതി നിരക്കുകള്‍ 7.6% വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുത സേവനദാതാക്കളായ Pinergy. ഏകദേശം 28,000 വീട്ടുകാരെ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്.
ഹോള്‍സെയില്‍ എനര്‍ജിയിലെ അസ്ഥിരതയാണ് വിലക്കയറ്റത്തിന് കാരണമായി Pinergy പറയുന്നത്. സെപ്റ്റംബര്‍ 14 മുതല്‍ പുതുക്കിയ വില നിലവില്‍ വരും.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം തുടരുന്നതും, ഏതാനും കാലമായി ഹോള്‍സെയില്‍ എനര്‍ജിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് Pinergy വക്താവ് പറഞ്ഞു. വില വര്‍ദ്ധിക്കുന്നതോടെ ഓരോ വീട്ടുകാര്‍ക്കും വര്‍ഷം ശരാശരി 169 യൂറോ വൈദ്യുതിക്കായി അധികം ചെലവാക്കേണ്ടി വരും. അതേസമയം സ്റ്റാന്‍ഡിങ് ചാര്‍ജ്ജില്‍ വര്‍ദ്ധനയില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments