നോർത്തേൺ അയർലണ്ടിൽ ബസിനു നേരെ മുഖംമൂടി ധാരികളുടെ ആക്രമണം

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറിയില്‍ ബസിന് നേരെ മുഖംമൂടി ധാരികളുടെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 1.50-ഓടെ Drumahoe Park, Ride പ്രദേശങ്ങളില്‍ വച്ചുണ്ടായ സംഭവത്തില്‍ ബസിന്റെ നിരവധി ചില്ലുകള്‍ തകര്‍ന്നു.

ബസ് Drumahoe-യില്‍ എത്തിയപ്പോഴാണ് മുഖംമൂടി ധാരികളായ 10-15 ചെറുപ്പക്കാര്‍ സമീപിച്ചത്. സംഘം ബസില്‍ കയറാന്‍ ശ്രമിക്കുകയും, തുടര്‍ന്നുണ്ടായ തര്‍ക്കം അക്രമത്തിന് വഴിമാറുകയുമായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ബസ് ഓടിച്ചുപോയെങ്കിലും ചെറുപ്പക്കാര്‍ ബസിനിട്ട് ഇടിക്കുകയും, ചവിട്ടുകയും, പല സാധനങ്ങളും വലിച്ചെറിയുകയും ചെയ്തു. ബസ് Ivy Med പ്രദേശം കടന്നതും ആറ് പേരോളമടങ്ങുന്ന മറ്റൊരു സംഘം മുഖംമൂടി ധാരികളും ബസ് ആക്രമിക്കാന്‍ ശ്രമിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments