അയർലണ്ടിൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാറുണ്ടോ? പണി കിട്ടും!

അംഗീകാരമില്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്തവരുടെ ബുക്കിങ് റദ്ദാക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി (RSA). അയര്‍ലണ്ടിലെ ചില വെബ്‌സൈറ്റുകളും ആപ്പുകളും വിവിധ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ ഒഴിവുള്ള സ്ലോട്ടുകള്‍ കണ്ടെത്തി ലേണര്‍മാര്‍ക്ക് ടെസ്റ്റ് ബുക്ക് ചെയ്ത് നല്‍കാന്‍ സഹായിക്കാറുണ്ട്. നീണ്ട കാത്തിരിപ്പില്ലാത്ത സ്ലോട്ട് ലഭിക്കുന്ന ഈ ബുക്കിങ് രീതിക്ക് പക്ഷേ അധികൃതരുടെ അംഗീകാരമില്ല. രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഈ ആപ്പുകള്‍ മുതലെടുക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റി വെബ്‌സൈറ്റില്‍ നിന്നല്ലാതെ … Read more

ആഹാ ഇലക്ട്രിക്! അയർലണ്ടിൽ വമ്പൻ നേട്ടം കൊയ്ത് ഇലക്ട്രിക് കാറുകൾ; മാർക്കറ്റ് ഷെയറിൽ പെട്രോൾ കാറുകൾ മൂന്നാം സ്ഥാനത്തേയ്ക്ക് വീണു

അയർലണ്ടിൽ പെട്രോൾ കാറുകൾക്ക് പ്രിയം കുറയുന്നതായി വ്യക്തമാക്കി പുതിയ കണക്കുകൾ. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (SIMI)-യുടെ റിപ്പോർട്ട്‌ പ്രകാരം ജനുവരി മാസത്തിൽ അയർലണ്ടിൽ പുതുതായി രജിസ്റ്റർ ചെയ്ത ആകെ കാറുകളുടെ എണ്ണം 34,604 ആണ്. ഇതിൽ 28.28 ശതമാനവും ഹൈബ്രിഡ് പെട്രോൾ ഇലക്ട്രിക് മോഡലുകൾ ആണ്. 21.15 ശതമാനം ഫുള്ളി ഇലക്ട്രിക്കും. 20.94 ശതമാനം മാർക്കറ്റ് ഷെയറോടെ പെട്രോൾ കാറുകൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഡീസൽ കാറുകൾ 12.48 ശതമാനം, പ്ലഗ് ഇൻ … Read more

ഫോർഡിന്റെ Kuga plug-in hybrid crossover കാർ മോഡലുകൾക്ക് തീപിടിത്ത മുന്നറിയിപ്പ് നൽകി കമ്പനി; അയർലണ്ടിൽ ബാധിക്കുക 2,865 കാറുകളെ

അയര്‍ലണ്ടിലെ 2,865 Kuga plug-in hybrid crossover കാറുകള്‍ക്ക് തീപിടിത്ത മുന്നറിയിപ്പ് നല്‍കി ഫോര്‍ഡ്. രാജ്യത്ത് വിറ്റഴിച്ച ഈ മോഡല്‍ കാറുകളിലെ ബാറ്ററി പ്രശ്‌നം തീപിടിത്തത്തിന് വഴി വച്ചേക്കുമെന്നാണ് കമ്പനി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ വഴിയൊന്നുമില്ലെന്നും, എന്നാല്‍ ഈ വര്‍ഷം പകുതിയോടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഇതേ മോഡല്‍ കാറുകള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, അത് ഡ്രൈവിങ്ങിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കുമെന്നും ഫോര്‍ഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സോഫ്റ്റ് … Read more

അയർലണ്ടിൽ പ്രമുഖരെ മുട്ടുകുത്തിച്ച് ടെസ്ല; പോയ മാസം ഏറ്റവും കൂടുതൽ വിറ്റ കാർ ബ്രാൻഡ് എന്ന ഖ്യാതി ഇവി ഭീമന്

അയര്‍ലണ്ടില്‍ ഡിസംബര്‍ മാസം ഏറ്റവും കൂടുതല്‍ പുതിയ കാറുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡ് എന്ന ഖ്യാതിയുമായി ടെസ്ല. ആകെ 175 കാറുകളാണ് കഴിഞ്ഞ മാസം മാത്രം ടെസ്ല അയര്‍ലണ്ടില്‍ വിറ്റത്. Volkswagen (101), Toyota (60), Audi (55) Skoda (52) എന്നീ ജനപ്രിയ ബ്രാന്‍ഡുകളെ എല്ലാം പിന്നിലാക്കിയാണ് ഡിസംബര്‍ മാസത്തില്‍ ടെസ്ലയുടെ കുതിപ്പ്. യൂറോപ്പില്‍ മൊത്തത്തില്‍ ടെസ്ലയുടെ വില്‍പ്പന കുറഞ്ഞിരിക്കെയാണ് അയര്‍ലണ്ടില്‍ വില്‍പ്പന കുതിച്ചുയര്‍ന്നത് എന്നതാണ് ശ്രദ്ധേയം. 2025-ലെ ആദ്യ 11 മാസങ്ങളില്‍ അയര്‍ലണ്ടിലും ടെസ്ല കാറുകളുടെ … Read more

യൂറോപ്പ് കാർ ഓഫ് ദി ഇയർ 2026 ആയി Mercedes-Benz CLA

യൂറോപ്പിലെ ‘കാര്‍ ഓഫ് ദി ഇയര്‍ 2026’ ആയി പുതിയ Mercedes-Benz CLA. 23 രാജ്യങ്ങളില്‍ നിന്നായുള്ള 59 ജൂറി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ മെഴ്‌സഡസിന്റെ വാഹനത്തെ വിജയിയായി തിരഞ്ഞെടുത്തത്. Skoda Elroq, Kia EV4, Citroen C5 Aircross, Fiat Grande Panda, The Dacia Bigster, Renault 4 എന്നിവയാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റ് പ്രധാന കാറുകള്‍. ഫുള്‍ ഇലക്ട്രിക്, ഹൈബ്രിഡ് പെട്രോള്‍ എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന Mercedes-Benz CLA 792 കി.മീ എന്ന … Read more

അയർലണ്ടിൽ കഴിഞ്ഞ വർഷം വിറ്റുപോയ കാറുകളിൽ 46 ശതമാനവും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് എന്ന് റിപ്പോർട്ട്‌

അയർലണ്ടിൽ 2024-ൽ ആകെ വിൽപ്പന നടത്തിയ കാറുകളിൽ 46 ശതമാനത്തോളം ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു എന്ന് Central Statistics Office’s (CSO) റിപ്പോർട്ട്‌. 2024-ൽ, പുതിയ രജിസ്ട്രേഷനുകളിൽ ഏകദേശം 45.8% ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു. 2023-ൽ ഇത് 45% ആയിരുന്നു എന്നും റിപ്പോർട്ട്‌ പറയുന്നു. 2015-ൽ ആകെ രേഖപ്പെടുത്തിയ 1.7%-ൽ നിന്ന് ഇത് വലിയൊരു കുതിച്ചുചാട്ടമാണ് ഇത്. പോയ വർഷം ഹൈബ്രിഡ് കാറുകൾ ആണ് ഇലക്ട്രിക് കാറുകളേക്കാൾ ജനപ്രിയമായത്. 2023-ൽ പുതിയ കാറുകളിൽ 25.8% … Read more

യൂറോപ്പിൽ ഇവി തരംഗം തീർക്കാൻ ഫോർഡും റെനോയും ഒന്നിക്കുന്നു; പുറത്തിറക്കുക കാറുകളും വാനുകളും

യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ കമ്പനികളായ റെനോയും (Renault) ഫോര്‍ഡും (Ford) ഒന്നിക്കുന്നു. യൂറോപ്യന്‍ വിപണിയിലെ ചൈനീസ് വാഹനങ്ങളുടെ കുതിപ്പ് മുന്നില്‍ക്കണ്ടാണ് യുഎസ് കമ്പനിയായ ഫോര്‍ഡ്, ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍, വാനുകള്‍ എന്നിവയാണ് ഇരു കമ്പനികളും സഹകരിച്ച് നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംയുക്ത സംരഭമായതിനാല്‍ നീല നിറത്തിലുള്ള ഒരു ഓവല്‍ ഷേപ്പ് ലോഗോ ആയിരിക്കും ഈ വാഹനങ്ങളില്‍ പതിപ്പിക്കുക. ഇരു കമ്പനികളും ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ വാഹനം 2028-ല്‍ … Read more

അയർലണ്ടിൽ ചരിത്രത്തിലെ ഏറ്റവുമധികം മാർക്കറ്റ് ഷെയറുമായി ഇലക്ട്രിക്ക് കാറുകൾ; വിൽപ്പനയിൽ ഒന്നാമൻ ഫോക്സ് വാഗൺ

ഐറിഷ് വിപണിയില്‍ ചരിത്രത്തിലെ ഏറ്റവുമധികം മാര്‍ക്കറ്റ് ഷെയര്‍ നേടി ഇലക്ട്രിക് കാറുകള്‍. ഈ വര്‍ഷം വില്‍പ്പന നടത്തിയ പുതിയ കാറുകളില്‍ 18.4% ആണ് ഇവികളുടെ മാര്‍ക്കറ്റ് ഷെയര്‍. 2023-ലെ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. അതേസമയം രാജ്യത്ത് ഇപ്പോഴും ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് പെട്രോള്‍ കാറുകളാണ്. ഈ വര്‍ഷം ഇതുവരെ വില്‍ക്കപ്പെട്ട കാറുകളില്‍ 25 ശതമാനവും പെട്രോള്‍ മോഡലുകളാണ്. റെഗുലര്‍ ഹൈബ്രിഡ്‌സ് 23.8%, ഡീസല്‍ 17.1%, പ്ലഗ് ഇന്‍ ഹൈബ്രിഡ്‌സ് 15% എന്നിങ്ങനെയാണ് മറ്റ് മോഡലുകളുടെ കണക്കുകള്‍. ഇവി വിപണിയില്‍ … Read more

2026-ലെ മികച്ച കാർ ഏത്? ഫൈനൽ മത്സരത്തിൽ ഈ ഏഴ് വാഹനങ്ങൾ

യൂറോപ്പിലെ Car of the Year 2026-നുള്ള ചുരുക്കപ്പട്ടികയിൽ ഏഴ് വാഹനങ്ങൾ. Citroën C5 Aircross, Dacia Bigster, Fiat Grande Panda, Kia EV4, Mercedes-Benz CLA, Renault 4, Škoda Elroq എന്നിവയാണ് അവസാന പട്ടികയിൽ ഇടം നേടിയ കാറുകൾ. യൂറോപ്പിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 59 ജൂറി അംഗങ്ങൾ ചേർന്നാണ് 35 പുത്തൻ കാറുകളിൽ നിന്നും ഏഴ് എണ്ണത്തിനെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇവയിൽ ആറെണ്ണത്തിനും ഫുള്ളി ഇലക്ട്രിക് മോഡലുകളും ഉണ്ട്. എന്നാൽ … Read more

അയർലണ്ടിൽ ഇലക്ട്രിക് കാർ വിൽപ്പന ഡീസൽ കാറുകളെ മറികടന്നു; വമ്പൻ നേട്ടം!

അയര്‍ലണ്ടില്‍ ഡീസല്‍ കാറുകളെക്കാള്‍ വില്‍പ്പനയില്‍ മുന്നേറി ഇലക്ട്രിക് കാറുകള്‍. Society of the Irish Motor Industry-യുടെ കണക്കുകള്‍ പ്രകാരം 2025-ല്‍ ഇതുവരെ വിറ്റ കാറുകളില്‍ 17.8 ശതമാനവും ഫുള്ളി ഇലക്ട്രിക് കാറുകളാണ്. അതേസമയം ഈ വര്‍ഷം വിറ്റഴിച്ചവയില്‍ ഡീസല്‍ കാറുകള്‍ 17.3 ശതമാനമാണ്. ഫുള്ളി ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷത്തിലെ ഏറിയ പങ്കിലും ഇലക്ട്രിക് കാറുകള്‍, ഡീസല്‍ കാറുകളെക്കാള്‍ വില്‍പ്പന നേടുന്നത്. … Read more