അയർലൻഡ് സന്ദർശനത്തിന് എത്തിയ മലയാളി അന്തരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ മകളുടെ അടുക്കൽ സന്ദർശനത്തിനായി വന്ന പാസ്റ്റർ ടി.എം ഇട്ടി (തിരുവല്ല-കുറ്റൂർ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പരേതൻ IPC Pentecostal church of Ireland സഭാംഗമായ ജഡ്സൻ ഏബ്രഹാമിന്റെ(Royal Hospital Donnybrook) ഭാര്യാപിതാവ് ആണ്. ഭാര്യ: Lisy Ittyമക്കൾ: Blesson Mathew (Dammam), Blessy Judson (St Gladys Nursing Home Harold’s Cross, Ireland), Bency Vipin (Saudi), Benson (Bangalore) കൂടുതൽ വിവരങ്ങൾ പിന്നാലെ.ontact: 0870694257/0879355481

പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രൻ അന്തരിച്ചു. ദുബായ്‌ ആസ്‌റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളി വ്യവസായ പ്രമുഖർക്കിടയിൽ പ്രശസ്തനായി മാറി. ചന്ദ്രകാന്ത്‌ ഫിലിംസിന്റെ ബാനറിൽ വൈശാലി, സുകൃതം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്‌. 13 ചിത്രങ്ങളിൽ അഭിനയിച്ചു. ബാങ്കിങ്‌ മേഖലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1974ൽ കുവൈറ്റിലേക്ക്‌ ചേക്കേറുകയും .അവിടെ അറ്റ്‌ലസ്‌ ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങി തന്റെ സാമ്രാജ്യം പടുത്തുയർക്കുകയുമാണ് ഉണ്ടായത്. … Read more

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കേരളത്തിലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകനും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കാരണം ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു കോടിയേരി അപ്പോളോയിൽ ചികിത്സിച്ചുവന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പാർട്ടിയെ നയിച്ച് തിരഞ്ഞെടുപ്പ് … Read more

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആര്യാടൻ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകളിൽ മന്ത്രിസ്ഥാനം അലങ്കരിച്ച ആര്യാടൻ മുഹമ്മദ് കോൺഗ്രസ് ടിക്കെറ്റിൽ 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും … Read more

അയർലൻഡ് മലയാളിയും പീസ് കമ്മീഷണറുമായ സെൻ ബേബിയുടെ പിതാവ് റ്റി. ഒ ബേബി അന്തരിച്ചു

അയർലൻഡ് മലയാളിയും പീസ് കമ്മീഷണറുമായ സെൻ ബേബിയുടെ പിതാവ് തോണിവിള പടിഞ്ഞാറ്റേതിൽ ബേബി റ്റി. ഓ. (82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച (11-09-2022) വസതിയിലെ ശുശ്രൂഷക്കു ശേഷം ഉച്ചക്ക് 2:00 മണിക്ക് കിഴക്കേത്തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : ഓമനാ ബേബി, പ്ലാവിള പുത്തൻ വീട് കുടുംബാംഗം, കലയപുരം). മക്കൾ സെൻ ബേബി, സാം ബേബി, ബ്ലെസി ബി. മരുമക്കൾ: സനി സെൻ, സോണിയ സാം, ജിം ജോൺ. ചെറുമക്കൾ : സയ … Read more

സ്വോഡ്സ് മലയാളിയുടെ പിതാവ് അന്തരിച്ചു

സ്വോഡ്സ്  Millers Glen -ൽ താമസിക്കുന്ന രമ്യാ തോമസിന്റെ (ബ്യുമോണ്ട് ഹോസ്പിറ്റൽ)  പിതാവ് കെ. ഡി. തോമസ്  (75) നിര്യാതനായി. ജാമാതാവ്: ലിൻസ് തോമസ്( Millers Glen)സംസ്കാരം നാളെ( വ്യാഴം, 8 സെപ്റ്റംബർ ) ഉച്ചയ്ക്ക് 2:30 -ന്.

Drogheda മലയാളിയുടെ പിതാവ് കെ.സി. ജോസഫ് അന്തരിച്ചു.

Drogheda: ഡിഎംഎയുടെ എക്സിക്യൂട്ടീവ് മെമ്പർ. റെനി ചാക്കോയുടെ പിതാവ് അന്തരിച്ചു.K C Joseph (82 years), കിഴക്കേഅറക്കൽ ഹൗസ്, ചുനങ്ങാവേലി, ആലുവ. ഭാര്യ – ശോശാമ്മ ജോസഫ്, തോട്ടത്തിൽ ഫാമിലി. മക്കൾ – റോസമ്മ,(Cork) ചാക്കോ K J (റെനി)( Drogheda  ),റീന(Cork),മുന്ന് പേരും അയർലൻഡ്. മരുമക്കൾ – ജേക്കബ് പോൾ, അയർലൻഡ് ലിറ്റി ഫിലിപ്പ്, അയർലൻഡ്, ടോണി ആന്റണി, ഖത്തർ. Funeral – ചൊവ്വാഴ്ച (06/09/2022) 3:00pm ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ. Drogheda Indian Association … Read more

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവ് (91)അന്തരിച്ചു. ഏറെനാളുകളായി രോഗ ബാധിതനായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മുൻ സോവിയറ്റ് നേതാവിന്‍റെ മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് എന്നീ ചരിത്രപ്രാധാന്യമുള്ള സിദ്ധാന്തങ്ങൾ അവതരിപ്പിച്ച വ്യക്തിയാണ് ഗോർബച്ചേവ്. സോവിയേറ്റ് രാഷ്ട്രീയത്തെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്‍റെ പരിശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് കാരണമായതെന്നാണ് വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ … Read more

അയർലൻഡ് മലയാളി നാട്ടിൽ നിര്യാതനായി

അയര്‍ലന്‍ഡ് മലയാളി തോമസ് സേവ്യര്‍ കോയില്‍പറമ്പില്‍(65 ) നാട്ടില്‍വച്ച് നിര്യാതനായി. കൊച്ചി വൈപ്പിന്‍ സ്വദേശിയായ അദ്ദേഹം ഡബ്ലിനിലെ Hampton Wood Avenue, St. Margaret’s Road ലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ സാലി തോമസ്( CNM Rotunda), മക്കള്‍ ലിഡിയ, ലിസ- ഇരുവരും അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നു. സംസ്കാരം പിന്നീട് നടക്കും.

ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. പ്രമേഹവും മറ്റ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെറിയ പ്രായം മുതല്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുഞ്ഞനന്തന്‍ നായരുടെ തുടക്കം കോണ്‍ഗ്രസിനൊപ്പമായിരുന്നുെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് മാറുകയായിരുന്നു. ബാംസംഘം സംഘടനയുടെ സ്ഥാപക സെക്രട്ടറി സ്ഥാനം വഹിച്ച അദ്ദേഹം ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായാം കുറഞ്ഞ … Read more