ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിനാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് വാട്ടർഫോർഡ് മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽ വച്ചാണ് മെയ്ദിനാഘോഷം സംഘടിപ്പിക്കുന്നത്. മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി പ്രമുഖ സിനിമ നാടക താരമായ സന്തോഷ് കീഴാറ്റൂർ അഭിനയിക്കുന്ന പെൺനടൻ നാടകം അരങ്ങിൽ അവതരിപ്പിക്കും. പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ അച്ഛന്റെ വേഷം അഭിനയിച്ച് ശ്രദ്ധേയനായ സന്തോഷ് കീഴാറ്റൂർ നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ച വിജയിപ്പിച്ച നാടകമാണ് പെൺനടൻ. അദ്ദേഹം നാടക അവതരണത്തിനായി വാട്ടർഫോർഡിൽ എത്തിച്ചേർന്നിട്ടുണ്ട്. നിരവധി സ്ത്രീ കഥാപാത്രങ്ങളായി അദ്ദേഹം അരങ്ങിലെത്തും.അതോടൊപ്പം തന്നെ ഒന്നിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ കുടിൽ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ട്. വാട്ടർഫോർഡിലെ പ്രമുഖ ക്യാറ്ററിങ് ഗ്രൂപ്പായ എസ് ബി എസ് കാറ്ററിങ് ഒരുക്കുന്ന നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഫുഡ് കോർട്ടും ഉണ്ടാകും. ടിക്കറ്റ് വഴിയാണ് പ്രവേശനം ഉണ്ടാവുക.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും
അജയ് സി ഷാജി -0894562681
അനൂപ് ജോൺ -0872658072
സൗമ്യ ശശിധരൻ -0896164383
ദയാനന്ദ് കെ വി -0894873070
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments