കൗണ്ടി ഡബ്ലിനിലെ Killeney Hill-ലെ പ്രശസ്തമായ കാല്‍നട പ്രദേശത്ത് തീപിടിത്തം. പ്രദേശത്ത് വളരുന്ന ഗോസ് ചെടികളില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് Dun Laoghaire ഫയര്‍ സ്റ്റേഷനിലം ഉദ്യോഗസ്ഥര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിവരികയാണ്.
പ്രദേശത്തേയ്ക്ക് ജനങ്ങള്‍ വരാന്‍ പാടില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈയിടെയായി രാജ്യത്ത് ചൂട് ഉയര്‍ന്നതാണ് കാട്ടുതീ സാധ്യത വര്‍ദ്ധിപ്പിച്ചത്. ചൂടില്‍ ഉണങ്ങിയ ഗോസ് ചെടികളില്‍ തീ എളുപ്പം പിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ Killeney Hill-ലെ ഗോസ് ചെടികള്‍ക്ക് പലവട്ടം തീപിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഉണങ്ങിയ ചെടികള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ പതിവാണെങ്കിലും രാജ്യത്ത് പ്രത്യേക സമയങ്ങളില്‍ ഇതിന് നിരോധനമുണ്ട്. ചൂട് കൂടുന്ന മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ കൃഷിഭൂമി ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തീയിടുന്നത് വൈല്‍ഡ് ലൈഫ് ആക്ട് സെക്ഷന്‍ 40 പ്രകാരം കുറ്റകരമാണ്. കാട്ടുതീ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണിത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments