സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബ് ക്രിക്കറ്റ് അയർലൻഡുമായി ചേർന്ന് കുട്ടികൾക്ക് പരിശീലനം നൽകുന്നു ; രജിസ്ട്രേഷൻ മാർച്ച് 20 വരെ മാത്രം

സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബും ക്രിക്കറ്റ് അയര്‍ലന്‍ഡും സംയുക്തായി കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു. ‘Smash it’ എന്ന പേരില്‍ നടക്കുന്ന പരിശീലനപരിപാടിയില്‍ അഞ്ചു വയസ്സു മുതല്‍ 9 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ മാര്‍ച്ച് 20 ന് മുന്‍പായി തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബ് അറിയിച്ചു. മാര്‍ച്ച് 25 ശനിയാഴ്ച മുതലാണ് പരിശീലനം ആരംഭിക്കുന്നത്. തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണിമുതല്‍ 5 മണി വരെ ഡബ്ലിന്‍ … Read more

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റക്കാരനായ ആൾക്ക് Mater ഹോസ്പിറ്റലിൽ ജോലി;അന്വേഷണമാരംഭിച്ച് ആശുപത്രി അധികൃതർ

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ക്ക് Mater ഹോസ്പിറ്റലില്‍ ജോലി ലഭിച്ച വിഷയത്തില്‍ അന്വേഷണമാരംഭിച്ച് ആശുപത്രി അധികൃതര്‍. Constantin Maxim എന്ന 48 കാരനാണ് ഇത്തരത്തില്‍ ആശുപത്രിയിലെ ക്ലീനിങ് വിഭാഗത്തില്‍ ജോലി ലഭിച്ചിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍, ചൈല്‍ഡ് അബ്യൂസിനുള്ള മെറ്റിരീയല്‍ സൂക്ഷിക്കല്‍ എന്നീ കേസുകളില്‍ ഇയാളെ മുന്‍പ് വിദേശത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഗാര്‍ഡ വെറ്റിങ് അടക്കമുള്ള ന‌ടപടികള്‍ പൂര്‍ത്തിയാക്കി ഇയാള്‍ എങ്ങനെ ജോലിയില്‍ കയറി എന്നതിലാണ് നിലവില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. അതേസമയം … Read more

സവിത ഹാലപ്പനവറിന്റെ മ്യൂറൽ പെയിന്റിങ്ങിൽ പതിച്ച ആയിരത്തിലധികം സന്ദേശങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി DCLA

അയര്‍ലന്‍ഡില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനവറിന്റെ മ്യൂറല്‍ പെയിന്റിങ്ങില്‍ പതിപ്പിച്ച ആയിരത്തിലധികം സന്ദേശങ്ങളെ ഡിജിറ്റല്‍ രൂപത്തിലാക്കി Dublin City Council’s Library and Archive (DCLA). അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ നിയമങ്ങളിലെ എട്ടാം ഭരണഘടനാ ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഹിതപരിശോധനാ ക്യാംപെയിനിന്റെ ഭാഗമായി പതിപ്പിച്ച സന്ദേശങ്ങളാണ് നിലവില്‍ ഡിജിറ്റല്‍ രൂപത്തിലാക്കി പബ്ലിഷ് ചെയ്തിരിക്കുന്നത്. ഡബ്ലിനിലെ ബെര്‍ണാര്‍ഡ് ഷാ പബ്ബിന് പിറകിലായി South Richmond Street ലാണ് സവിതയുടെ മ്യൂറല്‍ പെയിന്റിങ്ങുള്ളത്. Aches എന്ന … Read more

ഡബ്ലിൻ  മലയാളികളുടെ മകൻ കാർത്തിക്ക് (6) അന്തരിച്ചു 

ഡബ്ലിൻ ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ അരുണിന്റേയും (മോനിപ്പള്ളി) ശ്രീജിതയുടെയും(മണർകാട്, കോട്ടയം) ആറു വയസുള്ള മകൻ കാർത്തിക്ക്  ഇന്നലെ 11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായ വാർത്ത വ്യസന സമേതം അറിയിക്കുന്നു.

‘ഡ്രീം ഹോം’ ഹൗസിങ്ങ് പ്രോജക്ട് പൂർത്തീകരിച്ചു – ബ്യൂമൗണ്ട് സീറോ മലബാർ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം.

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് കുർബാന സെൻ്റർ കോട്ടയം ജില്ലയിലെ ഇലഞ്ഞിയിൽ പണികഴിപ്പിച്ച ഭവനത്തിൻ്റെ താക്കോൽ കൈമാറി. ബ്യൂമൗണ്ട് സീറോ മലബാർ  വികാരി ഫാ. റോയ് വട്ടക്കാട്ടിൻ്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ സുനിൽ തോപ്പിൽ, ജോളി ജോസഫ്, സെക്രട്ടറി അനു ബെൻസൻ, പ്രോജക്ട് കൺവീനർമാരായ സോഫിയ ലിങ്ക് വിൻസ്റ്റർ, ബിനോ ജോസ്, പാരീഷ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി 7,42,000 രൂപ ചെലവിലാണ് ഭവന നിർമ്മാണം നടത്തിയത്.  മാതൃവേദി, പ്രിതൃവേദി, എസ്.എം.വൈ.എം. സംഘടനകളും ഇടവക ജനങ്ങളും ഈ സംരഭത്തിൽ … Read more

ഡബ്ലിൻ എയർപോർട്ട് ആന്റി- ഡ്രോൺ സംവിധാനം ; ഓപ്പറേറ്റിങ് ചുമതല ഡബ്ലിൻ എയർപോർട്ട് അതോറിറ്റിക്ക്

ഡ‍ബ്ലിന്‍ വിമാനത്താവളത്തില്‍ അനധികൃത ഡ്രോണ്‍ സാന്നിദ്ധ്യം തടയാനുള്ള ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാനും, ഓപ്പറേറ്റ് ചെയ്യാനുമുള്ള ചുമതല ഡബ്ലിന‍് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. non-kinetic counter drone സംവിധാനങ്ങള്‍ സജ്ജീകരിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ നിയന്ത്രിത മേഖലയിലേക്ക് വരുന്ന ഡ്രോണുകളുടെ തരംഗങ്ങളെ തടയുകയും, ഇവയെ ഡ്രോണ്‍ ഓപ്പറേറ്റലിലേക്ക് തന്നെ തിരിച്ചയയ്ക്കുകയോ, സുരക്ഷിതമായി ലാന്റ് ചെയ്യിക്കുകയോ ചെയ്യാന്‍ non-kinetic counter drone സംവിധാനങ്ങളിലൂടെ കഴിയും. അനധികൃത ഡ്രോണുകള്‍ പിടികൂടുന്ന kinetic സംവിധാനങ്ങള്‍ സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ ആന്റി – ഡ്രോൺ സംവിധാനം ഉടനെന്ന് ട്രാൻസ്പ്പോർട്ട് മിനിസ്റ്റർ Eamon Ryan

ഡബ്ലിന്‍ വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്കകം ആന്റി-ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan. വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ഡ്രോണ്‍ സാന്നിദ്ധ്യം മൂലം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതരും, മറ്റു സ്റ്റേറ്റ് ഏജന്‍സികളുമായി മിനിസ്റ്റര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിന് ശേഷമാണ് മിനിസ്റ്ററുടെ പ്രഖ്യാപനം. മികച്ച സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി വിവിധ കമ്പനികളുട ഉപകരണങ്ങള്‍ നിലവില്‍ പരിശോധിച്ചുവരികയാണ്, ഇത് പൂര്‍ത്തിയാവാന്‍ ആഴ്ചകള്‍ സമയമെടുത്തേക്കാം, അതുവരെയുള്ള കാലയളവില്‍ ഡ്രോണുകള്‍ തടസ്സപ്പെടുത്തുന്നതിനായി എന്തു ചെയ്യാനാവുമെന്ന് സംബന്ധിച്ച് ഏവിയേഷന്‍ അധികൃതരുമായി ആലോചിച്ചുവരികയാണെന്നും മിനിസ്റ്റര്‍ പറഞ്ഞു. … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം ; മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു ; വലഞ്ഞ് മലയാളി യാത്രക്കാരും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിയന്ത്രിതമേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം. വ്യാഴാഴ്ച വൈകുന്നേരമാണ് വീണ്ടും ഡ്രോണ്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അരമണിക്കൂറോളം വിമാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. വൈകുന്നേരും 6.27 നും 5.59 നും ഇടയിലുള്ള അരമണിക്കൂര്‍ നേരമാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. Stansted ല്‍ നിന്നും ഡബ്ലിനിലേക്കുള്ള Ryanair വിമാനം Shannon ലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഇത് പിന്നീട് ഡബ്ലിനിലേക്ക് തന്നെ തിരികെവന്നു. ദുബായില്‍ നിന്നും ഡബ്ലിനിലേക്കുള്ള എമിറേറ്റ്സ് വിമാനം Shannon ലേക്കും, Budapest ല്‍ … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി അവസരങ്ങൾ ; മാർച്ച് 3,4 തീയ്യതികളിൽ പ്രത്യേക തൊഴിൽമേള

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകള്‍. ഇവ നികത്തുന്നതിനായി മാര്‍ച്ച് മൂന്ന്, നാല് തീയ്യതികളില്‍ തൊഴില്‍മേള നടക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സമ്മര്‍ സീസണിന് മുന്‍പായി തന്നെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് റാഡിസണ്‍ ഹോട്ടലില്‍ മാര്‍ച്ച് 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയും, മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയുമാണ് തൊഴില്‍മേള … Read more

St Patrick’s Day: ഡബ്ലിനിൽ ഹോട്ടൽ മുറികൾക്ക് വൻ ഡിമാൻഡ് ; 22000 ത്തിലധികം റൂമുകളിൽ ബുക്കിങ് പൂർത്തിയായതായി IHF

ഈ വര്‍ഷത്തെ സെന്റ് പാട്രിക്സ് ദിനത്തോടനുബന്ധിച്ച് ഡബ്ലിനില്‍ ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ഡിമാന്‍ഡ് . നഗരത്തിലെ ഹോട്ടല്‍ മുറികളിലെല്ലാം ഏകദേശം ബുക്കിങ് പൂര്‍ത്തിയായതായും , ഇതുവരെ ബുക്ക് ചെയ്യപ്പെട്ട റൂമുകളുടെ എണ്ണം 22000 കവിഞ്ഞതായും Irish Hotels Federation (IHF) അറിയിച്ചു. സന്ദര്‍ശകര്‍ ആഴ്ചകള്‍ക്ക് മുന്‍പോ, മാസങ്ങള്‍ക്ക് മുന്‍പോ തന്നെ ഈ മുറികള്‍ ബുക്ക് ചെയ്തിരുന്നതായും, അതുകൊണ്ടുതന്നെ ലാസ്റ്റ് മിനിറ്റ് റേറ്റിനേക്കാളും കുറഞ്ഞ നിരക്കില്‍ ഇവര്‍ക്ക് ഈ മുറികള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞതായും IHF വക്താവ് കഴിഞ്ഞ … Read more