ഡബ്ലിൻ വിമാനത്താവള പരിസരത്ത് ഡ്രോൺ പറത്തിയ ആൾ പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ട് പരിസരത്ത് ഡ്രോണ്‍ പറത്തുകയും, നിരവധി വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ജനുവരി 24 ന് നടന്ന സംഭവത്തിന് പിന്നിലുള്ളയാളെയാണ് ഗാര്‍ഡ പിടികൂടിയത്.ഇയാള്‍ക്കെതിരെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട്-1984 ലെ നാലാം വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഗാര്‍ഡ സ്റ്റേഷനില്‍ തടവില്‍ കഴിയുകയാണ് ഇയാള്‍. St Brigid’s ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ മൂന്നോളം തവണ ഡ്രോണ്‍ സാന്നിദ്ധ്യമുണ്ടായ സാഹചര്യത്തില്‍ പതിനാറോളം വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയില്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡയുടെ … Read more

ഡബ്ലിൻ വിമാനത്താവളത്തിലെ ഡ്രോൺ സാന്നിദ്ധ്യം ; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ സാന്നിദ്ധ്യം മൂലം തുടര്‍ച്ചയായ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ തടസ്സപ്പെട്ട വിഷയത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍. വിഷയം വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്നും, ഡ്രോണുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Jack Chambers എന്നിവര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡ്രോണ്‍ സാന്നിദ്ധ്യവും, വിമാനസര്‍വ്വീസുകളിലെ തടസ്സവും ചര്‍ച്ച ചെയ്യുന്നതിനായി ഇരു മന്ത്രിമാരും കഴിഞ്ഞദിവസം ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി, … Read more

ഡബ്ലിൻ മൃഗശാലയിൽ റീട്ടെയിൽ അസിസ്റ്റന്റാവാൻ അവസരം ; ഫെബ്രുവരി 25 ന് റിക്രൂട്മെന്റ് ഓപ്പൺ ഡേ

ഡബ്ലിന്‍ മൃഗശാലയില്‍ സീസണല്‍ റീട്ടെയില്‍ അസിസ്റ്റന്റ് ആവാന്‍ അവസരം. താത്പര്യമുള്ളവര്‍ക്കായി ഈ മാസം 25 ന് പ്രത്യേക റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേ സംഘടിപ്പിക്കപ്പെടും. മികച്ച കസ്റ്റമര്‍ സര്‍വ്വീസ് നൈപുണ്യമുള്ളവര്‍ക്കും, ആശയവിനിമയ പാടവമുള്ളവര്‍ക്കുമാണ് അവസരം. റീട്ടയെില്‍- കസ്റ്റമര്‍ സര്‍വ്വീസ് മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തന പരിചയവും ആവശ്യമാണ്. 2023 മാര്‍ച്ച് 10 നുള്ളില്‍ പതിനേഴ് വയസ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. വീക്കെന്‍ഡുകളിലും, സ്കൂള്‍ മിഡ്-‌ടേം, സമ്മര്‍ഹോളിഡേ എന്നീ സമയങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറാവുകയും വേണം. നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് … Read more

ഡബ്ലിൻ വിമാനത്താവളത്തിന് മുകളിലൂടെ ഡ്രോണുകൾ വട്ടമിട്ട് പറക്കുന്നത് തുടരുന്നു ; തുടർച്ചയായ മൂന്നാം ദിവസവും വിമാനസർവ്വീസുകൾക്ക് തടസ്സം നേരിട്ടു

ഡബ്ലിന്‍ വിമാനത്താവളത്തിന് മുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനസര്‍വ്വീസുകളില്‍ തടസ്സം നേരിട്ടു. ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും,മറ്റു ചില സര്‍വ്വീസുകള്‍ വൈകുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് ഏറ്റവും ഒടുവിലായി ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉടന്‍ തന്നെ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എയര്‍ട്രാഫിക് കണ്ട്രോള്‍(ATC) അറിയിപ്പ് പുറപ്പെടുവിച്ചു. ഡബ്ലിനില്‍ നിന്നും ടേക്ക് ഓഫിനായി തയ്യാറായ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ തുടരാനും, ഡബ്ലിനിലേക്ക് ലാന്റ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങല്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് … Read more

ഡബ്ലിനിൽ സെയിൽസ് & മാർക്കറ്റിങ് സ്റ്റാഫ് , വെയർഹൗസ് സ്റ്റാഫ് ഒഴിവുകൾ

മലയാളി സംരംഭകനായ മുരളി കുന്നുംപുറത്ത് സ്ഥാപിച്ച് ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വാട്ടര്‍മാന്‍ കമ്പനിയുടെ റീറ്റെയ്ൽ ഡിവിഷൻ TILEX ഡബ്ലിനില്‍ വിവിധ ഒഴിവുകളിലേക്ക് ജീവനക്കാരെ തേടുന്നു. Sales & marketing staffs, warehouse staffs എന്നീ ഒഴിവുകളാണുള്ളത് Sales & marketing staffs:സിവിൽ എഞ്ചിനീയറിംഗ് പ്രവര്‍ത്തിപരിചയം അഭികാമ്യം . മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള പ്രാവീണ്യവും ആവശ്യമാണ്. AutoCad Experience ഉള്ളവർക്കു പ്രീഫെറെൻസ് ഉണ്ടായിരിക്കും Warehouse staffs:റീടൈൽ, warehouse എക്സ്പീരിയൻസ് ഉള്ള അപേക്ഷകർക്ക് മുൻഗണനപാർടൈംആയി ജോലി ചെയ്യാൻ താല്പര്യമുള്ളർക്കും … Read more

ഡബ്ലിനിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ വംശീയ ആക്രമണം ; ” സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോവു ” എന്ന് ആക്രോശം (വീഡിയോ )

ഡബ്ലിനില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ വംശീയ ആക്രമണം. ഡബ്ലിന്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇവരെ ശാരീരികമായി ആക്രമിക്കുന്നതിന്റെയും, ഇവര്‍ക്കെതിരെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നു. ഒരു വിദ്യാര്‍ഥിനി തന്നെയാണ് ഈ ദ്യശ്യങ്ങള്‍ പങ്കുവച്ചത്. ക്യാംപസില്‍ നിന്നും ഇറങ്ങി Broadstone Luas സ്റ്റോപ്പില്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കെതിരെ മുട്ടയേറ് നടത്തുകയും, ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സ്വന്തം രാജ്യത്തേക്ക് മ‌ടങ്ങപ്പോവൂ എന്നായിരുന്നു അക്രമകാരികള്‍ ആക്രോശിച്ചത്. … Read more

ഡബ്ലിൻ എയർപോർട്ടിന് മുകളിൽ ഡ്രോൺ സാന്നിദ്ധ്യം ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡബ്ലിന്‍ വിമാനത്തവാളത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏതാനും സമയം‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഡ്രോണ്‍ കണ്ടെത്തിയ ഉടന്‍ തന്നെ എയര്‍ട്രാഫിക് കണ്ട്രോളര്‍ (ATC) മുഴുവന്‍ വിമാനങ്ങള്‍ക്കും ഇതുസംബന്ധിച്ച് വിവരം നല്‍കി. ഇവിടെ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാത വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്നു.Gatwick, Glasgow എന്നിവിടങ്ങളില്‍ നിന്നുമെത്തി ലാന്റ് ചെയ്യാന്‍ തയ്യാറായിരുന്ന Ryanair വിമാനങ്ങള്‍ Shannon എയര്‍പോര്‍ട്ടിലേക്കാണ് വഴി … Read more

ഡബ്ലിനിൽ ടെന്റുകളിൽ താമസിച്ച ഭവനരഹിതർക്കെതിരായ ആക്രമണം; അന്വേഷണം പുരോഗമിക്കുന്നു

താമസിക്കാന്‍ ഒരു ഇടമില്ലാതെ ഡബ്ലിനില്‍ ടെന്റുകളില്‍ അന്തിയുറങ്ങുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തില്‍ ഗാര്‍ഡയുടെ അന്വേഷണം പുരോഗമിക്കുന്നു. ജനുവരി 28 ശനിയാഴ്ചയായിരുന്നു ‍ഡബ്ലിനിലെ Ashtown ല്‍ ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. രാത്രിയില്‍ പ്രദേശവാസികളായ ആളുകള്‍ കുട്ടത്തോടെയെത്തുകയും, ടെന്റുകളില്‍ കഴിഞ്ഞയാളുകളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, ഇവരെ ഓടിക്കാനായി പട്ടിയെ അഴിച്ചുവിടുകയും ചെയ്തിരുന്നു. ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയും, രണ്ട് പോളിഷ് പൗരന്‍മാരും, ക്രൊയേഷ്യ, ഹങ്കറി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളുകള്‍ വീതവുമായിരുന്നു ഈ ടെന്റുകളില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴു മാസത്തിലേറെയായി … Read more

ഡബ്ലിൻ നഗരത്തിൽ പട്ടാപ്പകൽ യുവാവിന് കുത്തേറ്റു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ പട്ടാപ്പകല്‍ യുവാവിന് കുത്തേറ്റു. ഇന്നലെ ഉച്ചയോടെ നഗരത്തിലെ Malborough street ലായിരുന്നു യുവാവിന് നേരെ അക്രമമുണ്ടായത്. പിറകില്‍ നിന്നും ചാടിവീണ ശേഷം പണം ആവശ്യപ്പെടുകയും, ശേഷം, കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നുമാണ് യുവാവിന്റെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞത്. അക്രമം നടന്നയുടന്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും, സ്ഥലത്ത് പരിശോധനകള്‍ നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഈ റോഡ് ഏറെ നേരം അടച്ചിട്ടിരുന്നു. മേഖല കേന്ദ്രീകരിച്ച് അന്വേഷണം … Read more

റിപബ്ലിക് ദിനാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി

ഇന്ത്യയുടെ 74ാമത് റിപബ്ലിക് ദിനാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജനുവരി 26 രാവിലെ കൃത്യം 10 മണിക്ക് തന്നെ ഡബ്ലിനിലെ എംബസി പരിസരത്ത് വച്ച് ഇന്ത്യന്‍ പതാകയുയര്‍ത്തും. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ ദിനമായ റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അന്നേദിവസം 9.45 ന് തന്നെ എത്തിച്ചേരണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക് പേജില്‍ പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.