ഡബ്ലിനില്‍ വീടുകള്‍ക്ക് വില കുറഞ്ഞതായി പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട്. 2026 മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡബ്ലിനിലെ ഭവനവിലയില്‍ 2.3% കുറവ് സംഭവിച്ചതായാണ് Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതോടൊപ്പം രാജ്യത്ത് കഴിഞ്ഞ 12 മാസത്തിനിടെ വീടുകളുടെ asking price വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം നഗരങ്ങളില്‍ ഭവനവില കുറയുകയോ, സ്ഥിരതയോടെ തുടരുകയോ ചെയ്യുന്നുണ്ടെങ്കിലും റൂറല്‍ അയര്‍ലണ്ടില്‍ വില വളരെ വേഗം ഉയരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി പരിശോധിക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഭവനവില, ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 3.8% അധികമാണ്. റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ രാജ്യത്ത് ഒരു ത്രീ ബെഡ്‌റൂം സെമി ഡിറ്റാച്ച്ഡ് വീട് വാങ്ങണമെങ്കില്‍ മുടക്കേണ്ട ശരാശരി തുക 580,000 യൂറോയും ആണ്.
ജൂണ്‍ ആദ്യം ഡബ്ലിനില്‍ വില്‍പ്പനയ്ക്കായി 4,000-ഓളം വീടുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9% വര്‍ദ്ധനയാണിത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments