യൂറോപ്പില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ഹീറ്റ് വാണിങ്ങുകള്‍. ഞായറാഴ്ച ഫ്രാന്‍സില്‍ അതീവ ഉഷ്ണത്തെ തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കുകയും, കണ്‍സേര്‍ട്ടുകള്‍, കായികപരിപാടികള്‍ എന്നിവ നിര്‍ത്തലാക്കുകയും ചെയ്തു. യൂറോപ്പില്‍ പലയിടത്തും ശക്തമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുവരുന്നത്. ഫ്രാന്‍സിലെ മൂന്നിലൊന്ന് പ്രദേശങ്ങളും റെഡ് അലേര്‍ട്ടിലുമാണ്. ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നു.
ഈഫല്‍ ടവര്‍ പോലെ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന പ്രദേശങ്ങളില്‍ തണുപ്പ് ലഭിക്കാനായി ‘misting stations’ തുറന്നിട്ടുണ്ട്. പുറം സ്ഥലങ്ങളില്‍ വച്ച് മദ്യപിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 2 ലക്ഷത്തിലധികം പേരാണ് യൂറോപ്പില്‍ മരണമടഞ്ഞത്. ഇതില്‍ മിക്കതും തടയാന്‍ സാധിക്കാുമായിരുന്നു എന്നാണ് ലോകാരോഗ്യസംഘനയുടെ യൂറോപ്പ് ഓഫീസ് വ്യക്തമാക്കുന്നത്.
ഈ വേനല്‍ക്കാലത്ത് പതിവിലുമധികം ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജീവഹാനി വരെ സംബവിക്കാവുന്ന സൂര്യാഘാതത്തിന് ഇത് കാരണമാകുമെന്നതിനാല്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്.
മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഇതുവരെയുണ്ടായിരുന്ന എല്ലാ താപനില റെക്കോര്‍ഡുകളും തിരുത്തിയെഴുതപ്പെടുമെന്ന് യുഎന്‍ കാലാവസ്ഥാ ഏജന്‍സിയും പറയുന്നു.
യൂറോപ്പില്‍ മെയ് മാസമുണ്ടായ ഉഷ്ണതരംഗത്തില്‍ 1,500-ഓളം പേര്‍ മരിച്ചത് മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനെ കാരണമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് കാലത്തെ ജലാശയങ്ങളിലെ മുങ്ങിമരണങ്ങളും ഇതില്‍ പെടും.
സ്‌പെയിനിലും സമാനമായ സാഹചര്യമാണ് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് കരുതുന്നത്. ഇവിടെയും നിരവധി ഔട്ട്‌ഡോര്‍ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇറ്റലിയില്‍ പലയിടത്തും അധികൃതര്‍ ഉഷ്ണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വടക്കന്‍, മദ്ധ്യ പ്രദേശങ്ങളിലെ എട്ട് നഗരങ്ങള്‍ റെഡ് ഫ്‌ളാഗ് മുന്നറിയിപ്പിലായിരുന്നു. ഇവിടങ്ങളില്‍ താപനില 35 ഡിഗ്രി കടന്നു.
ജര്‍മ്മനിയില്‍ ബുധനാഴ്ച താപനില 39 ഡിഗ്രി വരെ ഉയരാമെന്നാണ് പ്രവചനം. ജര്‍മ്മനിയിലും, പോളണ്ടിലും ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments