മോഷ്ടിച്ച വാഹനം ഗാർഡ കാറിൽ ഇടിപ്പിച്ചു; കോർക്കിൽ ചെറുപ്പക്കാരനും കൗമാരക്കാരനും അറസ്റ്റിൽ

By Rose Malayalam Desk

കോര്‍ക്കില്‍ ഗാര്‍ഡ പട്രോള്‍ കാറില്‍ വാഹനമിടിപ്പിച്ച സംഭവത്തില്‍ ചെറുപ്പക്കാരനും കൗമാരക്കാനും അറസ്റ്റില്‍. സംഭവത്തില്‍ ഒരു വനിതാ ഗാര്‍ഡയ്ക്ക് പരിക്കേറ്റിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.20-ഓടെ വാഹനമോഷണം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് Glanmire പ്രദേശത്തെ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഗാര്‍ഡ അന്വേഷണത്തിനെത്തിയത്. ഇവിടെ വച്ച് മോഷ്ടിക്കപ്പെട്ട കാര്‍, ഗാര്‍ഡ കാറില്‍ ഇടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥയെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫീസില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കാര്‍ ഇടിപ്പിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് നടത്തിയ തിരച്ചിലില്‍ ഗാര്‍ഡയുടെ പിടിയിലായി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments