അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ 2,373 ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. 23 ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയാണിത്. ഇതില്‍ ഒന്നും ‘major’ എന്ന പട്ടികയില്‍ പെടുത്തിയിട്ടില്ലെങ്കിലും 100-ലധികം അക്രമസംഭവങ്ങള്‍ ‘moderate’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ഏത് തരത്തിലുള്ള അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാനായി 2015-ല്‍ HSE-യുടെ കീഴില്‍ National Incident Management System (NIMS) പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ 4 വരെ ഇത്തരം 2,373 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ 23 എണ്ണം ലൈംഗികാതിക്രമങ്ങളും, 585 എണ്ണം വാക്കാലുള്ള അതിക്രമവുമാണ്. 1,765 എണ്ണം ശാരീകമായി നേരിട്ട് ആക്രമിച്ച സംഭവങ്ങളാണ്.
ആകെ അക്രമസംഭവങ്ങളില്‍ 2,064 എണ്ണം ‘അവഗണിക്കാവുന്നവ’ എന്ന വിഭാഗത്തിലാണ് അധികൃതര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് എയ്ഡ് നല്‍കേണ്ട സാഹചര്യമില്ലാത്ത ചെറിയ മുറിവുകള്‍ ആണ് ഇത്തരം സംഭവങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്ന് HSE പറയുന്നു. 205 എണ്ണം ‘minor events’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം സംഭവങ്ങളില്‍ ഫസ്റ്റ് എയ്ഡ് നല്‍കേണ്ടതായിട്ടുള്ള ചെറിയ മുറിവുകള്‍ അല്ലെങ്കില്‍ രോഗങ്ങള്‍ ഇരയായവര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് ദിവസത്തില്‍ കുറഞ്ഞ ആശുപത്രിവാസവും വേണ്ടിവന്നു. ഇരയായവര്‍ക്ക് മൂന്ന് ദിവസത്തിലധികവും, ഒരു മാസത്തില്‍ കുറഞ്ഞതുമായ രീതിയില്‍ മാനസികാഘാതം ഉണ്ടായ സംഭവങ്ങളും ഈ വിഭാഗത്തിലാണ് പെടുന്നത്.
‘Moderate’ വിഭാഗത്തില്‍ പെടുന്ന 103 സംഭവങ്ങളില്‍ ഇരകള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും, ചികിത്സ ആവശ്യമായി വരികയും ചെയ്തു. എല്ലുകള്‍ക്ക് ഒടിവ്, കൗണ്‍സിലിങ് അടക്കം ഇതില്‍ പെടും. ഇത്തരം സംഭവങ്ങള്‍ Health Safety Authority (HSA)-ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. ഇരകളായവര്‍ക്ക് മൂന്ന് ദിവസത്തിലധികം ജോലിക്ക് എത്താന്‍ സാധിക്കാതിരിക്കുക, മൂന്ന് മുതല്‍ എട്ട് ദിവസം വരെ ആശുപത്രിവാസം വേണ്ടിവരിക, ഒരു മാസത്തിലധികവും, ആറ് മാത്തില്‍ കുറഞ്ഞതുമായി മാനസികാഘാതം നേരിടുക എന്നിവയും ഈ വിഭാഗത്തില്‍ പെടുത്തിയ സംഭവങ്ങളാണ്.
ഈ വര്‍ഷമോ, കഴിഞ്ഞ വര്‍ഷമോ ‘major’ വിഭാഗത്തില്‍ പെടുത്തിയ ഒരു അക്രമസംഭവവും രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടില്ല. ഭീകരമായ മുറിവ്, ദീര്‍ഘകാലത്തേയ്ക്ക് ജോലി ചെയ്യാന്‍ സാധിക്കാതെ വരിക, ഭിന്നശേഷി ഉണ്ടാകുക മുതലായവയാണ് ഇത്തരം സംഭവങ്ങളായി കണക്കാക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments