യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ നിലവാരത്തിൽ മൂന്നാം സ്ഥാനം നേടി അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠന നിലവാരത്തിലും, പഠന സൗകര്യം ഒരുക്കുന്നതിലും അയര്‍ലണ്ട് മൂന്നാം സ്ഥാനത്ത്. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സ്കൂളായ ട്യൂട്ടര്‍ സ്പേസ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് അയര്‍ലണ്ട് വിദ്യാഭ്യാസ നിലവാരത്തിൽ മുൻനിരയിലുള്ളതായി വ്യക്തമായത്. വിദ്യാഭ്യാസ നിലവാരവും, പ്രവേശനവും, ഉന്നത വിദ്യാഭ്യാസവും, ഗവേഷണവും, സാക്ഷരതയും, ഡിജിറ്റല്‍ സാക്ഷരതയും കൂടാതെ സര്‍ക്കാര്‍ നിക്ഷേപവും അടക്കമുള്ളവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മാത്തമാറ്റിക്സിലും സയന്‍സിലുമായി 91.86 പോയിന്‍റോടെ എസ്റ്റോണിയയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എസ്റ്റോണിയയിലെ വിദ്യാര്‍ഥികള്‍ ഏകദേശം 13.55 വര്‍ഷമാണ്‌ അവരുടെ പഠനത്തിന് … Read more

പ്രമുഖ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ 2023-24ലെ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി കോഴ്സ് അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്

Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2023-24 ലെ പ്രമുഖ യൂറോർപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.ഞങ്ങളുടെ പ്രത്യേകത: 2023-24ൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ടു സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് … Read more

അയർലണ്ടിൽ നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾക്ക് 665 അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികത്താനായി രാജ്യത്തെ കോളജുകളില്‍ ഹെല്‍ത്ത്‌കെയര്‍ കോഴ്‌സുകള്‍ക്ക് 665 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ലീവിങ് സെര്‍ട്ടിന് ശേഷം പഠനം നടത്താവുന്ന സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് അസിസ്റ്റന്റ് കോഴ്‌സില്‍ 120 സീറ്റുകളാണ് അധികമായി അനുവദിക്കുക. കാവന്‍, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൗണ്ടികളിലെ അഞ്ച് Education and Training Boards (ETBs)-ലായാണ് ഇവ. സെപ്റ്റംബര്‍ മാസം മുതല്‍ ഈ കൗണ്ടികളിലെ കോളജുകളില്‍ മെഡിസിന്‍, … Read more

അയർലൻഡിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ ടീച്ചർ ഷെയറിങ് പദ്ധതിയുമായി സർക്കാർ

അയര്‍ലന്‍ഡിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ ‘ടീച്ചര്‍ ഷെയറിങ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ക്ഷാമം നേരിടുന്ന വിഷയങ്ങളിലെ അധ്യാപകരെ ഒന്നിലധികം സ്കൂളുകളിലേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ അദ്ധ്യയനവര്‍ഷത്തില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെടുന്ന സെക്കന്ററി സ്കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. 2019 ല്‍ രൂപം നല്‍കിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടം വിജയമാണെങ്കില്‍ പദ്ധതി പിന്നീട് കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. ക്ഷാമം നേരിടുന്ന വിഷയങ്ങളിലേക്ക് കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതിനൊപ്പം തന്നെ അധ്യാപകര്‍ക്ക് ഫുള്‍ ടൈം … Read more

വിദേശ പഠനമാണോ ലക്ഷ്യം ? Hollilander Study Abroad Consultancy കൂടെയുണ്ട്

വിദേശപഠനം സ്വപ്നം കാണുന്നവര്‍ക്ക് മികച്ച സേവനവുമായി ഹോളിലന്‍ഡര്‍ സ്റ്റഡി അബ്രോഡ് കണ്‍സള്‍ട്ടന്‍സി. ഇന്ത്യയില്‍ നിന്നും ഇഷ്ടമുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോവുന്നവര്‍ക്ക് മികച്ച പിന്തുണ നല്‍കിവരുന്ന സ്ഥാപനമാണ് ഹോളിലാന്‍‍ഡര്‍. അയര്‍ലന്‍ഡ‍് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കേരളത്തിലും ബ്രാഞ്ചുകളുണ്ട്. അയര്‍ലന്‍ഡ്. യു.എസ്.എ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി അയ്യായിരത്തിലധികം കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. താത്പര്യമനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാനും, വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാനും വിദ്യാര്‍ഥികളെ സഹായിക്കാന്‍ പ്രഗത്ഭരായ നിരവധി സ്റ്റഡി അബ്രോഡ് കണ്‍സള്‍ട്ടന്റുമാര്‍ ഹോളിലാന്‍ഡറിലുണ്ട്. കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത് … Read more

അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഗാൾവേയിലെ പ്രമുഖ ഭാഷാപഠന സ്കൂൾ ; ആശങ്കയിലായി വിദ്യാർത്ഥികൾ

ഗാല്‍വേയിലെ പ്രഖുഖ ഭാഷാ സ്കൂളായ International House Galway (IHG) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നിരവധി അന്താരാഷ‍്ട്ര വിദ്യാര്‍ത്ഥികള്‍. അമ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന International House ന്റെ ഗാല്‍വേയിലെ കേന്ദ്രമാണ് അടച്ചുപൂട്ടുന്നത്. നിരവധി ഇംഗ്ലീഷ് ഭാഷാ കോഴ്സുകളും, English as a foreign language (CELTA) കോഴ്സുകളും, ഹൃസ്വകാല സമ്മര്‍ കോഴ്സുകളുമായിരുന്നു ഇവിടെ പ്രധാനമായും നടത്തിവന്നിരുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് വരെ കോഴ്സുകളുടെ പരസ്യം നല്‍കിവന്നിരുന്ന സ്കൂളിന്റെ പെട്ടെന്നുള്ള പ്രഖ്യാപനത്തില്‍ ആശങ്കയുണ്ടെന്ന് The Irish Council for … Read more

പ്രമുഖ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ , ഡെന്റിസ്ട്രി , വെറ്റിനറി ഫാർമസി , കോഴ്‌സുകളിലേക്കുള്ള (2023-24) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . ഉടൻ രജിസ്റ്റർ ചെയ്യുക

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2023 ലെ പ്രമുഖ യൂറോർപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം. No HPAT. പ്രതിമാസം €667 മാത്രം ഫീസ്. മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധി. … Read more

വാട്ടർഫോർഡ് വൈകിങ്സിന്റെ നേതൃത്വത്തിൽ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു

വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ കുട്ടികൾക്കായി ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു. ഗണിത ശാസ്ത്രത്തിൽ നമ്മുടെ കുട്ടികളുടെ പ്രാഗത്ഭ്യം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തന മേഖലയിൽ വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യയിലെത്തന്നെ മികച്ച സ്കൂൾ അധ്യാപകരെയാണ് ഇതിനായി ക്ലബ് കണ്ടെത്തിയിരിക്കുന്നത്.ജീവിത ചിലവ് വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ … Read more

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി Hollilander Study Abroad Consultancy

വിദേശ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി Hollilander Study Abroad Consultancy Pvt Ltd‍.അയര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഓഫീസ് ഇപ്പോള്‍ കേരളത്തിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇഷ്ടമുള്ള വിദേശ സര്‍വ്വകലാശാലകളില്‍ ഏറ്റവും അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ഹോളിലാന്ററിലെ പ്രഗത്ഭരായ കണ്‍സള്‍ട്ടന്റുമാര്‍ വിദ്യാര്‍ഥികള്‍ക്ക് സൌകര്യമൊരുക്കും. തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഹെഡ് ഓഫീസ് സര്‍വ്വകലാശാലകളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടാണ് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതല്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നത് വരെയുള്ള എല്ലാ ഡോക്യുമെന്റേഷന്‍ … Read more

RCSI Aptitude Test: പ്രത്യേക പരിശീലനവുമായി ‘AIM Aptutude Training’ ഡബ്ലിനിൽ

വിദേശനഴ്‍സുമാര്‍ക്ക് Nursing Midwifery Board Ireland ല്‍ രജിസ്ട്രേഷന്‍ ലഭിക്കാനുള്ള പ്രധാനകടമ്പയായ RCSI ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇനി എളുപ്പം വിജയിക്കാം.ഇതിനായി ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന AIM ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ് നിങ്ങളുടെ സഹായത്തിനെത്തും. ‍ മുന്‍കാലത്ത് RCSI ടെസ്റ്റുകളില്‍ പരാജയപ്പെട്ടത് മൂലം കേരളത്തില്‍ നിന്നടക്കമുള്ള നിരവധി നഴ്സുമാര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരികെ പോവേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ AIM ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ് സെന്റര്‍ ഇത്തരത്തില്‍ ആശങ്കയുള്ള നിരവധിയാളുകള്‍ക്ക് സഹായകമാവുകയാണ്. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മലയാളികളാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് … Read more