അയർലൻഡിലെ ആദ്യ സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനില്‍

അയർലൻഡിലെ ആദ്യത്തെ സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനിൽ ആരംഭിച്ചു. ഏകദേശം ഒരു ദശകത്തിനു മുമ്പ് അനുമതി നൽകിയ പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ഡബ്ലിനിലെ Merchants Quay Riverbank centre ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം ഇഞ്ചക്ഷൻ മുഖേന മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ശുചിത്വവും സുരക്ഷിതവുമായ ഇടം നൽകുന്നു. ഇവർ മുൻകൂട്ടി സ്വന്തമായി എത്തിച്ച മയക്കുമരുന്നുകൾ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാനുള്ള സൗകര്യമാണിത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കുകയും, അതുവഴി ആരോഗ്യ പ്രശ്നങ്ങളും മറ്റു അപകടങ്ങളും … Read more

Mass Events, Sheela Palace അവതരിപ്പിക്കുന്ന ഗംഭീര ‘Music fest’ ജനുവരിയില്‍

അയർലൻഡ് മലയാളികൾക്ക് ഒരു സന്തോഷവാർത്ത, Mass events ഉം Sheela Palace ഉം ഗംഭീര മ്യൂസിക്‌ ഫെസ്റ്റ്മായെത്തുന്നു. അയർലണ്ടിൻ്റെ കലാചരിത്രം മാറ്റി എഴുതപ്പെടുന്ന നിമിഷം.  പുതുവത്സര ആഘോഷം ഗംഭീരമാക്കുവാൻ അഞ്ച് ബാൻഡുകളും അഞ്ചു പ്രശസ്ത പിന്നണി ഗായകരും ഒന്നിക്കുന്ന അസുലഭ നിമിഷം. കുടിൽ, കെ നോർത്ത്, ബാക്ക് ബെഞ്ചേഴ്‌സ്, ഓറ, തകിൽ ലൈവ് എന്നീ ബാൻഡുകൾ അണി നിരക്കുന്ന ഈ പൂരത്തെ പൊടിപൂരം ആക്കുവാൻ ജി വേണുഗോപാൽ, നജീം, നിത്യ മാമൻ, സയനോര, വൈഷ്ണവ് എന്നിവർ എത്തുന്നു. … Read more

അയർലണ്ടിലെ തൊഴില്‍ മേഖലയില്‍ ഗ്രീന്‍ സ്കില്ലുകളുടെ ആവശ്യകതയില്‍ 22.1 ശതമാനം വര്‍ധനവ്

അയർലണ്ടിൽ അടുത്തിടെ നടന്ന ഗവേഷണ പ്രകാരം, രാജ്യത്തെ ഹരിത പ്രതിഭകളുടെ (ഗ്രീന്‍ സ്കില്‍സ്) ആവശ്യകതയില്‍ കഴിഞ്ഞ വര്‍ഷം 22.1% വളര്‍ച്ചയുണ്ടായി. ഇത് ആഗോള ശരാശരിയായ 11.6%-നെക്കാള്‍ കൂടുതല്‍ ആണ്. മൈക്രോസോഫ്റ്റും ലിങ്ക്ഡ് ഇന്‍ ന്‍റെയും സഹകരണത്തോടെ IDA അയർലണ്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ലേബർ മാർക്കറ്റ് പൾസ് പ്രകാരം, 2021 മുതൽ 2024 വരെ അയർലണ്ടിലെ ഹരിത പ്രതിഭകളുടെ ആവശ്യത്തിൽ 11.9% വളർച്ചയുണ്ടായപ്പോൾ, ആഗോളതലത്തിൽ അത് 6% മാത്രമായിരുന്നു, അതായത് ഇരട്ടിയിലധികം വളർച്ചയെന്ന് കാണിക്കുന്നു. ലിങ്ക്ഡ് ഇന്റെ … Read more

പുതിയ പെൻഷൻ പദ്ധതി അയലണ്ടില്‍ സാമൂഹിക അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ

അയര്‍ലണ്ടില്‍ 2025 ല്‍ വരാനിരിക്കുന്ന പെൻഷൻ ഓട്ടോ-എൻറോള്മെന്റ് സ്കീം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ (NWC) പുറത്തു വിട്ട പുതിയ റിപ്പോർട്ടില്‍ പറയുന്നു. സ്ത്രീകൾ നേരിടുന്ന ഘടനാപരമായ പെൻഷൻ അസമത്വങ്ങൾ പരിഹരിക്കാൻ ഈ പദ്ധതിക്കു കഴിയില്ലെന്നും, ചില സാഹചര്യങ്ങളിൽ അവ വഷളാകാനും സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “സ്റ്റിൽ സ്റ്റക്ക് ഇൻ ദ ഗാപ്പ് – പെൻഷൻ ഓട്ടോ-എൻറോള്മെന്റ് ഫ്രം എ ജെൻഡർ ആൻഡ് കെയർ ലെൻസ്” എന്ന ഗവേഷണ റിപ്പോര്‍ട്ട്‌ 2024 ഡിസംബർ … Read more

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ

ജോർജിയയിലെ ഒരു റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക പരിശോധനയിൽ മരണത്തിന് കാരണം വിഷവാതകം എന്ന നിഗമനത്തിലാണ് അധികൃതർ. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കിടപ്പു മുറികള്‍​ക്ക​ടു​ത്ത് വൈ​ദ്യു​തി ജ​ന​റേ​റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇ​തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ചാ​കാം മ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. മരിച്ച 12 പേരും ഇന്ത്യൻ റെസ്റ്റോറന്റിലെ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരന്മാരാണെന്ന് ടിബിലിസിയിലെ ഇന്ത്യയൻ എംബസി ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള … Read more

ആശുപത്രികളില്‍ തിരക്ക് തുടരുന്നു : 600ലധികം രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്‌

അയർലണ്ടിലെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ്‌ ചെയ്ത 612 രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നതായി ഐറിഷ് നഴ്സ് ആൻഡ് മിഡ് വൈവ്സ്  ഓർഗനൈസേഷൻ (INMO)  റിപ്പോർട്ട് ചെയ്തു. ട്രോളി വാച്ച് ന്‍റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്,  ഇന്നലെ 429 പേർ അടിയന്തര വിഭാഗത്തിൽ കാത്തിരിക്കുകയാണ്, അതേസമയം 183 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിൽ ചികിത്സക്ക് കിടക്ക ലഭിക്കാത്തതുകൊണ്ട് കാത്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമറിക്കിൽ മാത്രം 102 പേർ കിടക്കകള്‍ക്കായി കാത്തിരിക്കുന്നു. ഇതിൽ 41 പേർ അടിയന്തര വിഭാഗത്തിലും, 61 പേർ മറ്റ് … Read more

അയർലൻഡിൽ മാലിന്യ ഉത്പാദനത്തിൽ വന്‍ വർദ്ധനവ്; 2025 ലെ റീസൈക്കിൾ ലക്ഷ്യങ്ങൾ മറികടക്കാൻ സാധ്യത കുറഞ്ഞു

പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA)  2022-ലെ സർക്ക്യൂലാർ എക്കണമി ആൻഡ് വെയ്സ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് ഹൈലൈറ്റ്‌സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.  ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2022-ൽ അയർലൻഡിൽ 15.7 ദശലക്ഷം ടൺ മാലിന്യം ഉത്പാദിപ്പിച്ചതായി പറയുന്നു. 2021-നെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 20% ആണ് മാലിന്യത്തിന്റെ വര്ദ്ധനവ്. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, അയർലൻഡിന്റെ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ഉള്ള ശേഷി വളരെ മോശം നിലയിലാണെന്ന് പറയുന്നു. അതിനാല്‍ വിവിധ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ … Read more

ലോകത്തെ മികച്ച 100 റെസ്റ്ററന്‍റുകളിൽ ഏഴെണ്ണം ഇന്ത്യയില്‍ നിന്ന്, അതില്‍ ഒന്ന് കേരളത്തിൽ ; ഏതെന്നു അറിയാം

ലോകത്ത് ഭക്ഷണ വൈവിധ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പാചകവിഭവങ്ങൾ ഇന്ന് ലോകമാകെയുള്ള രുചി പ്രേമികളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ലോകത്ത് എവിടെ പോയാലും ഇന്ത്യന്‍ റെസ്റ്ററന്‍റുകള്‍ക്ക് വിശിഷ്ടമായ ഒരു സ്ഥാനം ഉണ്ട്. ഈയിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഇന്ത്യന്‍ റെസ്റ്റാറന്‍റുകളും ഉള്‍പെടുന്നു. പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിയന്നയിലെ ഫിഗൽമ്യൂലർ റെസ്റ്റാറന്‍റ് ആണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈ … Read more

ഇസ്രായേൽ അയർലണ്ടിലെ എംബസി അടയ്ക്കുന്നു : “അയർലണ്ടിന്റെ ഇസ്രായേൽ വിരുദ്ധ നയങ്ങൾ കാരണമെന്ന്” വിദേശകാര്യ മന്ത്രി

ഇസ്രായേൽ അയർലണ്ടിലെ ഡബ്ലിനിലുള്ള എംബസി അടയ്ക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. അയർലണ്ട് ഇസ്രായേലുമായുള്ള ബന്ധത്തില്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആരോപിച്ചു. അയർലണ്ട് പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച്, ഇസ്രായേൽ നേരത്തെ തന്നെ ഡബ്ലിനിലുള്ള അംബാസഡറെ മടക്കിവിളിച്ചിരുന്നു. അയർലണ്ട് ഇസ്രായേലിനെതിരെ സ്വീകരിക്കുന്ന ആന്റി-സെമിറ്റിക് പ്രവർത്തനങ്ങളും പ്രസ്താവനകളും ജൂത രാഷ്ട്രത്തെ അസാധുവാക്കാനും നിന്ദിക്കാനും ലക്ഷ്യമിടുന്നതാണ്. ഇവ ഇസ്രായേലിനോടുള്ള ഇരട്ട നിലപടുകള്‍ ആണ്. ഒരു പ്രസ്താവനയിൽ സാർ പറഞ്ഞു. … Read more

15 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള പാരെന്റല്‍ കണ്ട്രോള്‍ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ഗ്രീസ്

ഗ്രീസ് അവരുടെ രാജ്യത്തെ  15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അനിയന്ത്രിതമായ ഇന്റർനെറ്റ് ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ മാതാപിതാക്കളുടെ നിയന്ത്രണത്തിന് സഹായകമാകുന്ന  ഒരു പുതിയ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. “ഡിജിറ്റല്‍ ഭീഷണി രണ്ടു തരത്തില്‍ ആണ് ഉള്ളത്, കുട്ടികള്‍ ഡിജിറ്റല്‍ മീഡിയക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയും, അതെ സമയം യാഥാർത്ഥ്യ ജീവിതത്തില്‍ നിന്നും പിന്‍ വലിയുകയും ചെയ്യുന്നു. അവർ അവരുടെ സങ്കല്‍പ്പ ഡിജിറ്റൽ ലോകത്ത് സൌഹൃദം സൃഷ്ടിച്ച് അതില്‍ കുടുങ്ങി കിടക്കുന്നു.” ഗ്രീസിന്റെ സാമൂഹിക കോഹെഷൻ, … Read more