Donegal ല്‍ കാറും ബസ്സും കൂടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

Donegal ല്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. Manorcunningham- Newtowncunningham റോഡിൽ Magherabeg നാഷണൽ സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 നാണു അപകടം ഉണ്ടായത്. Bus Eireann ന്‍റെ എക്സ്പ്രസ്സ്‌ വേ ബസ്സ്‌ ആണ് അപകടത്തില്‍ പെട്ടത്. ബസ്സിൽ 13 യാത്രക്കാരുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസ് നേരെ ഒരു ബാരിയറിലിടിച്ചു വയലിലേക്ക് വീണു. അപകടത്തിൽ ചിലർക്ക് പരുക്കേറ്റതായും ദൃക്സാക്ഷികൾ അറിയിച്ചിട്ടുണ്ട്, എന്നാൽ പരിക്കുകള്‍ ഗുരുതരമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗാർഡ, … Read more

2 മില്ല്യൺ വില വരുന്ന 9,000-ലേറെ ജോഡി വ്യാജ നൈക്ക് ഷൂസുകൾ പിടിച്ചെടുത്ത് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്

അയർലൻഡ് റവന്യു വകുപ്പ് ഡബ്ലിൻ പോർട്ടിൽ നടത്തിയ പരിശോധനയിൽ ചൈനയിൽ നിന്നുള്ള ഒരു ചരക്ക് കപ്പലിൽ നിന്ന്  9,000-ലേറെ വ്യാജ നൈക്ക് റണ്ണറുകൾ അധികൃതർ പിടിച്ചെടുത്തു. ക്രിസ്മസിനോട് അനുബന്ധിച്ച് ഡബ്ലിൻ, മിഡ്‌ലാൻഡ്‌സ്, റോസ്ലാരേ, ഷാനോൺ എന്നിവിടങ്ങളിലായി റവന്യൂ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. റവന്യു പിടിച്ചെടുത്ത സാധനങ്ങളിൽ നൈക്കി ന്റെ വ്യാജ റണ്ണർ ബോക്സുകളുടെ വില മാത്രം ഏകദേശം €1.9 മില്യൺ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു പരിശോധനകളിൽ റവന്യു വലിയ തോതിൽ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തിരുന്നു. ഇതിൽ … Read more

സത്ഗമയ മകരവിളക്ക് മഹോത്സവം ജനുവരി 12 ന്

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12 ഞായറാഴ്ച്ച  വിപുലമായ പരിപാടികളോടെ നടത്തപ്പെടും. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വൈശ്വര്യസിദ്ധിക്കുമായി രാവിലെ 10 മുതൽ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പപൂജകൾ ആരംഭിയ്ക്കും. ഡബ്ലിൻ Ballymount ലുള്ള VHCCI temple ൽ വച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികൾ, Vedic Hindu Cultural Centre Ireland ഉം  ITWA യുമായി ചേർന്ന് സംയുക്തമായാണ് ഈ … Read more

ആറു വയസ്സില്‍ കാണാതായ കൈരാൻ ഡർണിന്‍റെ കൊലപാതകത്തിൽ സംശയം; സ്ത്രീ അറസ്റ്റിൽ

ആറു വയസ്സുള്ളപ്പോള്‍ കാണാതായ  വിദ്യാർത്ഥി കൈരാൻ ഡർണിന്റെ കൊലപാതകത്തിൽ സംശയമുള്ള  ഒരു സ്ത്രീയെ ഗാര്‍ഡായി  അറസ്റ്റ് ചെയ്തു. കൈരാൻ ഡർണിൻ ഈ വർഷം ഓഗസ്റ്റിൽ മിസ്സിംഗ്‌ ആയതായി റിപ്പോർട്ട് ചെയ്തിരുന്നത്. കൈരാൻ അവസാനമായി കാണപ്പെട്ടത് മിസ്സിംഗ്‌ കേസ് റിപ്പോർട്ട് ഫയൽ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നെന്ന് ഗാര്‍ഡ അറിയിച്ചിരുന്നു. കൈരാൻ 2022-ൽ  സ്വന്തം വീട്ടിനടുത്തുള്ള ഡണ്ടാൾക്കിലെ ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു, എന്നാല്‍  മെയ് 2022 മുതൽ ഈ കുട്ടിയെ കാണ്മാനില്ലായിരുന്നുവെന്ന് പിന്നീട അന്വോഷണത്തില്‍ ബോധ്യപെട്ടു. തുടര്‍ … Read more

അയര്‍ലണ്ടില്‍ ഈ വർഷം ഇലക്ട്രിക് കാർ വിൽപ്പനയിൽ 25% കുറവ് : CSO

Central Statistics Office (CSO) ന്‍റെ പുതിയ കണക്കുകള്‍ പ്രകാരം 2023-ലെ അതേ കാലയളവിനേക്കാൾ ഈ വർഷം ആദ്യ 11 മാസങ്ങളിൽ പുതിയ ഇലക്ട്രിക് കാറുകൾക്ക് ലഭിച്ച ലൈസൻസിൽ 25% കുറവ് രേഖപെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി ഈ ട്രെൻഡ് തുടരുകയും ചെയ്യുന്നു. ഈ വർഷം ലൈസൻസ് ലഭിച്ച പുതിയ കാറുകളിൽ 15% ഇലക്ട്രിക് ആയിരുന്നു, എന്നാൽ കഴിഞ്ഞ വർഷം ഇത് 19% ആയിരുന്നു. ഇതോടെ, ഇലക്ട്രിക് കാറുകളുടെ എണ്ണം 16,786-ആയാണ് കുറഞ്ഞത്, കഴിഞ്ഞ വർഷം ഇത് … Read more

ക്രിസ്മസ് കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് വരുമെന്ന് ഡബ്ലിൻ എയർ പോർട്ട്

ഡബ്ലിൻ വിമാനത്താവളം സാധാരണ  ക്രിസ്മസ് കാലത്ത് തിരക്കേറിയ സമയം ആയിരിക്കും എന്നാല്‍ ഈ വര്‍ഷം യാത്രക്കാരുടെ പരിധി നിയന്ത്രണത്തിന്റെ (passenger cap) ഭാഗമായി യാത്രക്കാരുടെ എണ്ണത്തില്‍  കഴിഞ്ഞ വർഷത്തേക്കാൾ കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷം ക്രിസ്മസ് കാലയളവിൽ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 90,000 ത്തോളം കുറവുവരുമെന്നു കരുതപ്പെടുന്നതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അറിയിച്ചു. ഈ ക്രിസ്മസ് കാലത്ത് ഡബ്ലിൻ വിമാനത്താവളം വഴി ഏകദേശം 1.4 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ വർഷത്തെ … Read more

ക്രാന്തി കോർക്ക് യൂണിറ്റ് സമ്മേളനം

ക്രാന്തി അയർലണ്ട് അഞ്ചാമത് ദേശീയ സമ്മേളത്തിനു മുന്നോടിയായ് ക്രാന്തി കോർക്ക് സമ്മേളനം നടത്തപ്പെട്ടു. കോർക്ക് Kerry Pike community ഹാളിൽ ഡിസംബർ 7 ശനിയാഴ്ച നടന്ന സമ്മേളനം ക്രാന്തി കേന്ദ്ര കമ്മിറ്റി സെക്രെട്ടറി സ. ഷിനിത് ഉദ്ഘാടനം ചെയ്‌തു. സ. സരിൻ അധ്യക്ഷൻ ആയ ചടങ്ങിൽ സ. രാജു സ്വാഗതം പറഞ്ഞു . സ. ജോർലിൻ രക്തസാക്ഷി പ്രമേയവും, സ. മെൽബ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ശേഷം റിപ്പോർട്ടിൻ മേലുള്ള ചർച്ച … Read more

2024-ല്‍ അയര്‍ലണ്ട്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്, ഗൂഗിളിന്‍റെ ‘Year in Search’ ലെ വിവരങ്ങള്‍ അറിയാം

ഈ വര്‍ഷം അയർലണ്ടിൽ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് Euro 2024-യും അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്-ഉം ആയിരുന്നു, ഗൂഗിളിന്റെ 2024-ലെ Year in Search’ ലെ ഡാറ്റ അനുസരിച്ചുള്ള കണക്കാണിത്. Euro 2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അയർലണ്ടിലെ ജനങ്ങൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പും അയര്‍ലണ്ടില്‍ വലിയ ആവേശം സൃഷ്ടിച്ചു. വെൽസിന്റെ പ്രിൻസസായ കേറ്റ് മിഡിൽടൺ, നെറ്റ്ഫ്ലിക്സ് ഷോ ബേബി റെയിൻഡിയർ, ഓളിമ്പിക്സ് എന്നിവ ‘മോസ്റ്റ്‌ പോപ്പുലര്‍ സെര്‍ച്ച്‌’ വിഭാഗത്തില്‍ മൂന്നാമത്, നാലാമത്, അഞ്ചാമത് … Read more

കുട്ടികളില്‍ ഒബെസിറ്റിക്ക് കാരണമാകുന്നു; ഹോട്ട് മീല്‍സ് പദ്ധതിയില്‍ ആശങ്ക അറിയിച്ച് HSE

അയര്‍ലണ്ടിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ‘hot food programme’ ഭക്ഷണ പദ്ധതി പുന:പരിശോധിക്കേണ്ടതാണെന്നു  എച്ച്എസ്ഇയുടെ ദേശീയ ഒബിസിറ്റി ക്ലിനിക്കൽ ഹെഡ് പ്രൊഫസർ ഡോണാൾ ഒ’ഷിയ പറഞ്ഞു. പ്രൊഫസർ ഡോണാൾ ഒ’ഷിയ, പ്രൈമറി സ്കൂൾ അധ്യാപകനും പോഷകവിദഗ്ദ്ധനുമായ ഷോൺ കൊനാഗൻ ഉയർത്തിയ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഈ ഭക്ഷണ പദ്ധതി ആദ്യം ആരംഭിച്ചപ്പോൾ വളരെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ പദ്ധതി നടത്തിപ്പില്‍ പാളിച്ചകള്‍ വരുന്നുണ്ടെന്നും ചില പ്രധാന വിതരണക്കാർ കുട്ടികളില്‍ ഒബിസിറ്റിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ നല്‍കുന്നുണ്ടെന്നാണ് ഷോൺ കൊനാഗൻ പറഞ്ഞത്. … Read more

സൌത്ത് ഡബ്ലിനിൽ 195 അപ്പാര്‍ട്ട്മെന്റ്കള്‍ വാടകയ്ക്ക്, ഇന്ന് മുതല്‍ അപേക്ഷിക്കാം

സൌത്ത് ഡബ്ലിനിൽ 195 അപ്പാര്‍ട്ട്മെന്റ്കള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള  അപേക്ഷകൾ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങും. ഷാൻകില്ലിലെ Shanganagh Castle Estate ല്‍ സ്ഥിതിചെയ്യുന്ന ഈ അപ്പാര്‍ട്ട്മെന്റ്കള്‍ ജനുവരി 2025-ൽ ഒരു ലോട്ടറി മാർഗം വഴി അപേക്ഷകര്‍ക്ക് വിതരണം ചെയ്യപ്പെടും. അപേക്ഷാ പോർട്ടൽ ഇന്ന്, ഡിസംബർ 10-ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. ഈ 195 വാസസ്ഥലങ്ങളിൽ 19 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ, 40 സിംഗിള്‍ ബെഡ്, 107 രണ്ട് ബെഡ്, 29 മൂന്ന് ബെഡ് അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നു. സ്റ്റുഡിയോ … Read more