ഡബ്ലിനിലെ വീട്ടിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ ചെറുപ്പക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം Clondalkin-ലെ Kilcronan View-ലുള്ള വീട്ടില്‍ വച്ചാണ് ചെറുപ്പക്കാരന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇന്നലെ രാവിലെ രാവിലെയാണ് രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ പ്രദേശത്ത് കൂടി യാത്ര ചെയ്തവര്‍ തങ്ങളുടെ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ഫൂട്ടേജുകള്‍ഗാര്‍ഡയ്ക്ക് കൈമാറണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ആക്രമണത്തെ പറ്റി … Read more

ഡബ്ലിനിൽ നിന്നും മോഷണം പോയ കാറുമായി ഒരാൾ നോര്‍ത്തേണ്‍ അയർലണ്ടിൽ പിടിയിൽ

ഡബ്ലിനില്‍ നിന്നും മോഷണം പോയ കാറുമായി ഒരാള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനില്‍ നിന്നും മോഷണം പോയതായി പരാതി ലഭിച്ച ബിഎംഡബ്ല്യു കാറാണ് അമിതവേഗത, അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ എന്നിവയ്ക്കും, പൊലീസ് കൈ കാണിച്ച് നിര്‍ത്താത്തതിനും പിടിയിലായത്. Armagh-യിലെ റോഡില്‍ അമേതവേഗത്തില്‍ പോകുകയായിരുന്ന കാര്‍ പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പൊലീസിന്റെ സായുധവിഭാഗമാണ് കാര്‍ നിര്‍ത്തിച്ച് പിടിച്ചെടുത്തത്. എയര്‍ സപ്പോര്‍ട്ട് യൂണിറ്റും സഹായം നല്‍കി. … Read more

അയർലണ്ടിൽ ഈയാഴ്ച മഴയും വെയിലും മാറി മാറി വരും; താപനില 21 ഡിഗ്രി വരെ

അയര്‍ലണ്ടില്‍ ഈ ആഴ്ച മഴയും വെയിലും കലര്‍ന്ന കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും, പലപ്പോഴും മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ഇന്ന് (മെയ് 11 ഞായര്‍) പകല്‍ നല്ല വെയില്‍ ലഭിക്കും. West Connacht, west Ulster എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ പെയ്‌തേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ഇത് 10 മുതല്‍ 7 ഡിഗ്രി വരെ താഴും. കിഴക്കന്‍ … Read more

‘ആത്മഹത്യ പരിഹാരമല്ല, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്’; അയർലണ്ടിലെ ധനസമാഹരണ യജ്ഞത്തിൽ പങ്കെടുത്ത് ആയിരങ്ങൾ

അയര്‍ലണ്ടില്‍ ആത്മഹത്യയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയായ Pieta House-ന്റെ നേതൃത്വത്തില്‍ Darkness Into Light ധനസമാഹരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാജ്യത്തെ 197 പ്രദേശങ്ങളില്‍ സൂര്യോദയത്തിന് മുമ്പായി 4.15-ഓടെയാണ് അഞ്ച് കിലോമീറ്റര്‍ നടത്തം ആരംഭിച്ചത്. നടത്തത്തിന് പുറമെ ഓടിയും, വീല്‍ ചെയറിലും, സൈക്കിളുകളിലും, നീന്തലിലുമായി ആളുകള്‍ ധനസമാഹരണയജ്ഞത്തില്‍ പങ്കാളികളായി. ഇത് 16-ആം വര്‍ഷമാണ് പരിപാടി നടക്കുന്നത്. ആത്മഹത്യ, സ്വയം വേദനിപ്പിക്കല്‍ എന്നിവ തടയുക ലക്ഷ്യമിട്ടാണ് Pieta House പ്രവര്‍ത്തിക്കുന്നത്. സൗജന്യമായി ഓണ്‍ലൈന്‍ വഴിയോ, ഫോണ്‍ വഴിയോ, നേരിട്ടോ Pieta-യില്‍ … Read more

അയർലണ്ടിൽ നാലിൽ ഒന്ന് ഇ-സ്കൂട്ടറുകളും കൂട്ടിയിടികളിൽ പെടുന്നു; മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലണ്ടില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ നാലില്‍ ഒന്ന് ഇ-സ്‌കൂട്ടറുകളും (24%) കൂട്ടിമുട്ടി അപകടമുണ്ടാക്കിയതായി Road Safety Authority (RSA). മൂന്നില്‍ ഒന്ന് ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ (32%) ഇതേ കാലയളവിനുള്ളില്‍ അപകടങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായും Ipsos B&A നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. രാജ്യത്തെ ആകെ ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കളില്‍ 76% പേരും പുരുഷന്മാരാണ്. സര്‍വേയില്‍ കണ്ടെത്തിയ കൂട്ടിയിടികളില്‍ ഉള്‍പ്പെട്ട എല്ലാവരും പുരുഷന്മാരാണെന്നും സര്‍വേ പറയുന്നു. ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ വളരെ കുറവാണെന്നും, അതിനാല്‍ പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണെന്നും … Read more

അയർലണ്ടിൽ പുതിയ ഗാർഡ കമ്മീഷണർക്ക് വേണ്ടി ക്യാംപെയ്ൻ ആരംഭിച്ചു; ശമ്പളം 314,000 യൂറോ, പൊലീസിങ്ങിൽ മുൻപരിചയം വേണ്ട

അയര്‍ലണ്ടില്‍ പുതിയ ഗാര്‍ഡ കമ്മീഷണര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് കാംപെയിനിന് തുടക്കം. ഗാര്‍ഡയുടെ പുതിയ മേധാവിയാകുന്നയാള്‍ക്ക് 314,000 യൂറോ ശമ്പളം ലഭിക്കുമെന്നും, പൊലീസിങ്ങില്‍ മുന്‍പരിചയം ആവശ്യമില്ലെന്നും നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan പ്രഖ്യാപിച്ചിട്ടുണ്ട്. Public Appointments Service ആണ് നിയമനം നടത്തുക. അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയുടെ മേധാവിയാണ് ഗാര്‍ഡ കമ്മീഷണര്‍. നിലവിലെ കമ്മീഷണറായ Drew Harris വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് പുതിയ കമ്മീഷണറെ കണ്ടെത്താന്‍ നടപടികളാരംഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിന് പുറത്ത് നിന്നുമുള്ളവരെയും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന് നിയമനം സംബന്ധിച്ച് പുറത്തിറക്കിയ … Read more

അയർലണ്ടിൽ Storm Éowyn കാരണമുണ്ടായ നാശനഷ്ടങ്ങൾ; ധനസഹായത്തിന് ലഭിച്ചത് 92,000 അപേക്ഷകൾ, 45,600 പേർക്ക് ഒന്നാം ഘട്ട ധനസഹായം നൽകി

അയര്‍ലണ്ടില്‍ Storm Éowyn ഉണ്ടാക്കിയ നാഷനഷ്ടങ്ങളെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകള്‍ 92,000-ലധികമെന്ന് അധികൃതര്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ വീശിയടിച്ച Storm Éowyn, 788,000 പേരെ ഇരുട്ടിലാക്കിയിരുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ വൈദ്യുതി നിലച്ചത് കാരണം പലര്‍ക്കും വെള്ളവും ലഭിക്കാതായിരുന്നു. Humanitarian Assistance Scheme പ്രകാരം ലഭിച്ച നഷ്ടപരിഹാര അപേക്ഷകളില്‍ 45,600 എണ്ണത്തിന് ഒന്നാം ഘട്ട ധനസഹായം നല്‍കിയതായും സാമൂഹികസുരക്ഷാ വകുപ്പ് അറിയിച്ചു. ഏകദേശം 11.2 മില്യണ്‍ യൂറോ ആണ് ഈ ഇനത്തില്‍ നല്‍കിയത്. പ്രകൃതിക്ഷോഭം കാരണം നഷ്ടം സംഭവിച്ചാല്‍ … Read more

Deliveroo-വിനെ ഏറ്റെടുക്കാൻ യുഎസ് കമ്പനിയായ DoorDash ; നടക്കുക 3.4 ബില്യന്റെ ഡീൽ

പ്രമുഖ ഹോം ഡെലിവറി സ്ഥാപനമായ Deliveroo-വിനെ ഏറ്റെടുക്കാന്‍ യുഎസ് കമ്പനിയായ DoorDash. 3.4 ബില്യണ്‍ യൂറോയ്ക്കാണ് ലണ്ടന്‍ ആസ്ഥാനമായ Deliveroo-വിനെ DoorDash ഏറ്റെടുക്കുക. Deliveroo-വിന്റെ ഓരോ ഷെയറിനും 180 പെന്‍സ് (180p) ആണ് പണമായി DoorDash നല്‍കുക. ഇതോടെ ലോകത്തെ 40 രാജ്യങ്ങളില്‍ ഇരു കമ്പനികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും. വര്‍ഷം 80 ബില്യണ്‍ യൂറോയുടെ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ ഇതോടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2013-ല്‍ ചീഫ് എക്‌സിക്യുട്ടീവായ Will Shu ആണ് Deliveroo സ്ഥാപിച്ചത്. അയര്‍ലണ്ടടക്കം ഒമ്പത് … Read more

ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തേയ്ക്ക് ഫുട്ബോൾ എറിഞ്ഞതിന്റെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി അയർലണ്ടുകാരി

ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്‌ബോള്‍ എറിയുന്ന സ്ത്രീ എന്ന നേട്ടം കരസ്ഥമാക്കി അയര്‍ലണ്ടുകാരിയായ Megan Campbell. 37.55 മീറ്റര്‍ ദൂരത്തേയ്ക്ക് ബോള്‍ എറിഞ്ഞുകൊണ്ടാണ് അയര്‍ലണ്ട് ദേശീയ വനിതാ ഫുട്‌ബോള്‍ താരം കൂടിയായ Campbell ഗിന്നസ് റെക്കോര്‍ഡ് കുറിച്ചത്. നിലവില്‍ ക്ലബ് തലത്തില്‍ London City Lioness-ന് വേണ്ടി കളിക്കുന്ന Campbell, 35 മീറ്റര്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഏപ്രില്‍ 30-ന് നടന്ന ടീം പരിശീലനത്തിനിടെ തകര്‍ത്തത്. പരിശീലനത്തിനിടെ 37.55 മീറ്റര്‍ ദൂരത്തേയ്ക്കായിരുന്നു 31-കാരിയായ Campbell ഫുട്‌ബോള്‍ എറിഞ്ഞത്. … Read more

അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 500 കിലോ കഞ്ചാവ്

Co Clare-ല്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. റവന്യൂ ഓഫീസര്‍മാരും, ഗാര്‍ഡയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 500 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 10 മില്യണ്‍ യൂറോ വിലവരും. 60-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.