ലിമറിക്കിൽ കാർ തീവച്ചതിനു പിന്നാലെ വീട്ടിൽ വെടിവെപ്പ്; പട്രോളിങ് കർശനമാക്കി ഗാർഡ
കൗണ്ടി ലിമറിക്കിലെ ഗ്രാമമായ Castleconnell-ല്‍ വെടിവെപ്പുണ്ടാകുകയും, വീട് ആക്രമിക്കുകയും, കാര്‍ കത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രദേശത്ത് പട്രോളിങ് കര്‍ശനമാക്കി ഗാര്‍ഡ. സായുധ ഗാർഡ ഉദ്യോഗസ്ഥരാണ് നിരീക്ഷണ പട്രോളിങ് നടത്തുന്നത്. ഓഗസ്റ്റ് 9-ന് വൈകിട്ട് 5.40-ഓടെ Scanlon Park പ്രദേശത്തെ ഒരു വീട്ടില്‍ പലതവണ വെടിവെപ്പുണ്ടായതായി ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖംമൂടി ധാരികളായ ഒരു സംഘം പുരുഷന്മാരാണ് വെടിവെപ്പിന് പിന്നിലെന്നാണ് വിവരം. അതേസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.39-ന് കോടാലികളുമായി എത്തിയ ഒരു സംഘം Castleconnell-ലെ … Read more





