അയർലണ്ടിൽ അനധികൃത സിഗരറ്റ് ഫാക്ടറി; പിടിച്ചെടുത്തത് 1.4 ടൺ പുകയില

ഡബ്ലിനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സിഗരറ്റ് ഫാക്ടറി അടപ്പിച്ച് ഗാര്‍ഡയും, റവന്യൂ ഉദ്യോഗസ്ഥരും. വെള്ളിയാഴ്ചയാണ് ഡബ്ലിന്‍ 11-ല്‍ നടത്തിയ പരിശോധനയില്‍ 1.4 ടണ്‍ അസംസ്‌കൃത പുകയില, 758,000 സിഗരറ്റുകള്‍ എന്നിവ പിടികൂടിയത്. ഡിറ്റക്ടീവ് ഡോഗ് ആയ മിലോയുടെ സഹായത്തോടെയായിരുന്നു പരിശോധന. ‘Marlboro’ എന്ന പേരിലാണ് ഈ ഫാക്ടറിയില്‍ സിഗരറ്റ് നിര്‍മ്മിച്ചുകൊണ്ടിരുന്നത്. പിടിച്ചെടുത്ത സിഗരറ്റുകള്‍ക്ക് വിപണിയില്‍ 630,000 യൂറോ വിലയുണ്ട്. മണിക്കൂറില്‍ 250,000-ധികം സിഗരറ്റുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ടെന്ന് കരുതുന്ന മെഷീനും ഇവിടെ നിന്നും പിടിച്ചെടുത്തു. ഒപ്പം പാക്കിങ് സൗകര്യവും ഉണ്ടായിരുന്നു. … Read more

ജനുവരിയിൽ ടാക്സ് വരുമാനം വർദ്ധിപ്പിച്ച് അയർലണ്ട്; മുൻ വർഷത്തെക്കാൾ 5% വർദ്ധന

പോയ ജനുവരി മാസത്തില്‍ 2023 ജനുവരിയെക്കാള്‍ 5% അധികം ടാക്‌സ് വരുമാനമുണ്ടാക്കി അയര്‍ലണ്ട്. ഇന്‍കം ടാക്‌സ്, എക്‌സൈസ് ടാക്‌സ്, വാറ്റ് (Value Added Tax) എന്നിവയിലെ വര്‍ദ്ധനയാണ് സര്‍ക്കാരിന് നേട്ടമായത്. ടാക്‌സ് വകയില്‍ 2023 ജനുവരിയെ അപേക്ഷിച്ച് 2.9% വര്‍ദ്ധന ഉണ്ടായപ്പോള്‍, വാറ്റ് ഇനത്തില്‍ 4% വര്‍ദ്ധനയുണ്ടായി. അതോടൊപ്പം ആകെയുള്ള ഗ്രോസ്സ് വോട്ടഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 17% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോയ മാസത്തിലെ ബജറ്റ് സര്‍പ്ലസ് 2.3 ബില്യണ്‍ യൂറോ ആണ്.

ലിമറിക്കിൽ 21 മില്യൺ യൂറോയുടെ വമ്പൻ മയക്കുമരുന്ന് വേട്ട

കാനഡയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ കപ്പലില്‍ നിന്നും 21 മില്യണ്‍ യൂറോ വിലവരുന്ന വമ്പന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചരക്കുകപ്പല്‍ കൗണ്ടി ലിമറിക്കിലെ Foynes തുറമുഖത്ത് എത്തിയപ്പോഴാണ് റവന്യൂ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഏകദേശം 300 കിലോഗ്രാം വരുന്ന കൊക്കെയ്‌നാണ് കപ്പലില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Rosslare തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 4 മില്യൺ യൂറോയുടെ ശേഖരം

വെക്സ്ഫോർഡിലെ Rosslare തുറമുഖത്ത് 4 മില്യണ്‍ യൂറോയുടെ വന്‍ മയക്കുമരുന്ന് വേട്ട. ഫെറിയില്‍ എത്തിയ ചരക്ക് പരിശോധിച്ച റവന്യൂ ഓഫിസര്‍മാരാണ് വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരാളെ വെക്സ്ഫോർഡ് ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുമാണ് ചരക്ക് എത്തിത്. അധികൃതര്‍ ഇല്ലാത്ത നിലയില്‍ കണ്ടതോടെയായിരുന്നു റവന്യൂ പരിശോധന.

അയർലണ്ടിൽ നവംബർ മാസത്തിലെ കോർപ്പറേഷൻ ടാക്സ് വരുമാനം 6.3 ബില്യൺ

അയര്‍ലണ്ടില്‍ നവംബറില്‍ ലഭിച്ച കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി. നവംബറില്‍ 6.3 ബില്യണ്‍ യൂറോയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2022 നവംബറിനെ അപേക്ഷിച്ച് 1.3 ബില്യണ്‍ യൂറോ അഥവാ 27% അധികമാണിത്. രാജ്യത്തെ പല ബഹുരാഷ്ട്ര കമ്പനികളുടെയും ടാക്‌സ് റിട്ടേണ്‍ ലഭിക്കുന്നത് നവംബറിലായതിനാലാണ് കോര്‍പ്പറേഷന്‍ ടാക്‌സില്‍ ഈ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് മാസങ്ങളിലും കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം കുറയുകയാണ് ചെയ്തിരുന്നത്. 2023-ല്‍ ഇതുവരെ … Read more

ഡബ്ലിനിലും അത്ലോണിലും 4.6 മില്യൺ യൂറോയുടെ മയക്കുമരുന്ന് വേട്ട

ഡബ്ലിനിലും അത്‌ലോണിലും 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത്‍ റവന്യൂ വകുപ്പ്. റവന്യൂ ഉദ്യോഗസ്ഥർ ഡബ്ലിനിലും അത്‌ലോണിലും നടത്തിയ ഓപ്പറേഷനുകളിൽ, വലിയ സ്റ്റീൽ പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 4.6 മില്യൺ യൂറോ വിലമതിക്കുന്ന ഹെർബൽ കഞ്ചാവ് ഡബ്ലിൻ തുറമുഖത്ത് നിന്നും ഡിറ്റക്ടർ ഡോഗ് ആയ വാഫ്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. ജർമ്മനിയിൽ നിന്നുമാണ് ഇവ അയച്ചത്. ഡബ്ലിൻ തുറമുഖത്ത് നടത്തിയ മറ്റൊരു ഓപ്പറേഷനിൽ, യു.കെയിൽ നിന്ന് എത്തിയ ഒരു വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 200,000 യൂറോ … Read more

നിറയുന്ന ഖജനാവ്: അയർലണ്ടിൽ ടാക്സ് വരുമാനത്തിൽ വൻ വർദ്ധന

അയര്‍ലണ്ടില്‍ 2023 ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് തുക 47.8 ബില്യണ്‍ യൂറോ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ബില്യണ്‍ യൂറോ, അഥവാ 10% അധികമാണിത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ രാജ്യത്ത് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ചെലവഴിച്ച തുക (gross voted expenditure) മുന്‍ കാലയളവിനെ അപേക്ഷിച്ച് 3.9 ബില്യണ്‍ വര്‍ദ്ധിച്ച് 49.2 ബില്യണ്‍ യൂറോ ആയി. 8.6% അധികതുകയാണ് ഈ വകയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതേ കാലയളവില്‍ … Read more

Rosslare Europort-ൽ പച്ചക്കറിക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി

വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort-ല്‍ പച്ചക്കറിക്കിടയില്‍ വച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബുധനാഴ്ച റവന്യൂ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പച്ചക്കറികളുമായി വന്ന പെട്ടികളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ നിന്നും 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പച്ചക്കറി പെട്ടികളില്‍ ഒളിപ്പിച്ച് ലോറിയില്‍ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് റവന്യൂ ഓഫിസര്‍മാരുടെ കണ്ണില്‍ പെട്ടത്. മൊബൈല്‍ എക്‌സ്-റേ സ്‌കാനര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഏകദേശം 2.8 മില്യണ്‍ യൂറോയാണ് പിടിച്ചെടുത്ത കഞ്ചാവിന് വില വരിക. … Read more

വിലക്കയറ്റം മുതലെടുത്ത് ക്രിമിനലുകൾ; Louth-ൽ 14,000 ലിറ്റർ അനധികൃത ഇന്ധനം പിടികൂടി

അയര്‍ലണ്ടില്‍ ഇന്ധനവില വര്‍ദ്ധന രൂക്ഷമായി തുടരുന്നതിനിടെ Co Louth-ല്‍ 14,000 ലിറ്റര്‍ അനധികൃത ഇന്ധനം റവന്യൂ പിടിച്ചെടുത്തു. റവന്യൂ ഓഫിസര്‍മാര്‍, ഗാര്‍ഡ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ Louth-ലെ Dundalk-ലുള്ള Kilkerley പ്രദേശത്ത് നിന്നാണ് അനധികൃമായി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയായിരുന്ന marked mineral fuel പിടിച്ചെടുത്തത്. തെരച്ചിലില്‍ ഇന്ധന വില്‍പ്പനയ്ക്കായി ഉപയോഗിച്ച രണ്ട് ഓയില്‍ ടാങ്കറുകള്‍, ഒരു വാന്‍ എന്നിവയും പിടിച്ചെടുത്തു. ടാങ്കറുകളിലൊന്നില്‍ 8,000 ലിറ്റര്‍ ഇന്ധനം നിറച്ചുവച്ചിരുന്നു. മറ്റൊരു വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഏതാനും ലിറ്റര്‍ ഡീസലും പിടിച്ചെടുത്തതില്‍ … Read more