അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് B, HIV വൈറസ് ബാധയുടെ നിരക്ക് ഇരട്ടിയായതായി പുതിയ ഗവേഷണം

അയര്‍ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് B, HIV പോലുള്ള വൈറസുകളുടെ വ്യാപന നിരക്ക് മുന്‍പുള്ളതിനെക്കള്‍ ഇരട്ടിയായി ഉയർന്നതായി പുതിയ ഗവേഷണം വ്യക്തമാക്കുന്നു. രക്തത്തിലൂടെ പടരുന്ന രോഗങ്ങളുടെ വ്യാപനം എത്രത്തോളം ഉണ്ടായിരിക്കുമെന്ന് കണ്ടെത്താനായി നടത്തിയ ഒരു പഠനത്തിൽ, വൈറസുകളുടെ വ്യാപനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ കോർക്കില്‍ കൂടുതല്‍ ആണെന് പഠനം പറയുന്നു. അയർലണ്ടിലെ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി അണുബാധയുടെ നിരക്ക് 10,000 ആളുകളില്‍ 10-20 കേസുകള്‍ (0.1% – 0.2%) മാത്രമായിരുന്നു. എന്നാൽ, “ഐറിഷ് ജേണൽ ഓഫ് മെഡിക്കൽ സയൻസ്” ന്‍റെ … Read more

അയര്‍ലണ്ടില്‍ പണപെരുപ്പം 1.5% വർദ്ധിച്ചു: CSO

CSO തയ്യാറാക്കിയ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസ് (HICP)ന്റെ പുതിയ ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം അയര്‍ലണ്ടിലെ പണപെരുപ്പം ജനുവരി മാസം വരെയുള്ള 12 മാസത്തില്‍ 1.5 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു. ഡിസംബർ മാസം വരെയുള്ള 12 മാസത്തെ അപേക്ഷിച്ച് 1 ശതമാനം വര്‍ധനവാണ് ഇത്. CSO കണക്കുകൾ പ്രകാരം, ഈ മാസത്തിൽ എനർജി വില 2 ശതമാനം ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വര്‍ഷത്തില്‍ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവിലകൾ ഈ മാസം 1 ശതമാനത്തിന്‍റെ … Read more

അയോവിൻ കൊടുങ്കാറ്റിനു ശേഷം അയര്‍ലണ്ടില്‍ വൈദ്യുതി എത്താത്ത 56,000 വീടുകളും സ്ഥാപനങ്ങളും

അയോവിൻ കൊടുങ്കാറ്റിനു ശേഷം ഏകദേശം 56,000 ത്തോളം വീടുകളും സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി ഇല്ലാതെ തുടരുകയാണെന്ന് നാഷണൽ എമർജൻസി കോർഡിനേഷൻ ഗ്രൂപ്പ് (NECG) അറിയിച്ചു. അതിനൊടൊപ്പം, 460-ഓളം ഉപഭോക്താക്കള്‍ക്ക്‌ ഇനിയും കുടിവെള്ളം ലഭ്യമായിട്ടില്ല. എമർജൻസി കോർഡിനേഷൻ ഗ്രൂപ്പ് ശനിയാഴ്ച വീണ്ടും യോഗം ചേർന്ന്, വൈദ്യുതി, വെള്ളം, ടെലികമ്മ്യൂണിക്കേഷനുകൾ, മറ്റു സേവനങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പിന്തുണയോടെ, ESB നെറ്റ് വര്‍ക്കുകൾ ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടര്‍ന്നു … Read more

അയര്‍ലണ്ടില്‍ ആശുപത്രികളിലെ ട്രോളികളിൽ രോഗികളുടെ റെക്കോർഡ് എണ്ണം: INMO റിപ്പോര്‍ട്ട്‌

ജനുവരിയില്‍ രാജ്യത്തെ ആശുപത്രികളിൽ ഏറ്റവും കൂടുതല്‍ രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടി റെക്കോര്‍ഡ്‌ ഇട്ടതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്‍റെ റിപ്പോര്‍ട്ട്‌. INMO നൽകിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം 13,972 രോഗികളാണ് ആശുപത്രികളിൽ കിടക്ക കിട്ടാതെ ട്രോളികളില്‍ ചികിത്സിക്കപ്പെട്ടത്. ജനുവരിയിൽ ഏറ്റവും തിരക്കുള്ള ആശുപത്രി ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലായിരുന്നു, 2,234 രോഗികൾ ട്രോളികളിൽ കഴിയുകയായിരുന്നു. INMO-യുടെ ട്രോളി കണക്കുകൾ പ്രകാരം, കൊർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 1,573 രോഗികളും, ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 1,388 രോഗികളും … Read more

ബാങ്ക് ഹോളിഡേ ക്യാമ്പയിൻ: 580-ലധികം ഡ്രൈവർമാർ അമിത വേഗത്തിനു പിടിയില്‍

അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 580-ൽ കൂടുതൽ ഡ്രൈവർമാർ വേഗത ലംഘിച്ചതിന് പിടിയിലായതായി Gardaí റിപ്പോർട്ട് ചെയ്തു. കാര്‍ലോയില്‍ 60 km/h സോൺ വേഗ പരിധിയിൽ 106 km/h വേഗത്തിൽ യാത്ര ചെയ്ത ഒരു ഡ്രൈവർ പിടിയിലായി. അതുപോലെ, Westmeath-ലെ N55ല്‍ 80 km/h സോൺ ലംഘിച്ച് 116 km/h വേഗത്തിൽ യാത്ര ചെയ്ത മറ്റൊരു ഡ്രൈവർ കൂടി പിടിയിലായതായി ഗാര്‍ഡ അറിയിച്ചു. Gardaí-യുടെ ബാങ്ക് ഹോളിഡേ വീക്കന്റ് ക്യാമ്പയിന്‍റെ ഭാഗമായി വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് … Read more

കാർലോ വാഹനാപകടം: മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഗോ ഫണ്ട് മി പേജ് തുറന്ന് സുഹൃത്തുക്കൾ

കാർലോയില്‍ ജനുവരി 31നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച  ഇന്ത്യക്കാരായ സുരേഷ് ചെറുകുരിയുടെയും ചിറ്റൂരി ഭാർഗവിന്‍റെയും കുടുംബങ്ങളെ സഹായിക്കാന്‍ കാര്‍ലോയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അഭ്യര്‍ത്ഥിച്ചു. ഇതിനായി സുഹൃത്തുക്കള്‍ ഗോ ഫണ്ട്‌ മി പേജ് തുറന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ, മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണച്ച് സംസ്കാരച്ചെലവുകൾക്കും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും സഹായം നൽകുകയാണ് ലക്ഷ്യമെന്ന് പേജ് ക്രിയേറ്റ് ചെയ്ത വെങ്കട്ട് വുപ്പാല പറഞ്ഞു. https://www.gofundme.com/f/support-for-the-families-of-bhargav-chitturi-suresh റാത്തോയിലെ ലെയ്ഗ്ലെ N80യില്‍ വെള്ളിയാഴ്ച്ച പുലർച്ചെ 1.15 ഓടെയാണ് അപകടം നടന്നത്. വാഹനത്തില്‍ … Read more

ലൌത്ത് ഡൺലീർ പ്ലാന്റിലെ 70 ജോലിക്കാരെ പിരിച്ചു വിടാനോരുങ്ങി ഗ്ലെൻ ഡിമ്പ്ലെക്‌സ് കമ്പനി

ലൌത്തിലെ ഡൺലീർ പ്ലാന്റിൽ നിന്ന് 2025 ഒക്ടോബറിനുള്ളില്‍  70 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ഹീറ്റിംഗ് ഉപകരണ നിർമ്മാണ കമ്പനിയായ ഗ്ലെൻ ഡിമ്പ്ലെക്‌സ് അറിയിച്ചു. തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അനുയോജ്യമായ പുനർവിന്യാസവും പരിശീലന പിന്തുണ നൽകുന്നതിനും മാനേജ്മെന്റ് ഡൺലീറിലെ തൊഴിലാളി പ്രതിനിധികളോടും ട്രേഡ് യൂണിയനുകളോടും പ്രാദേശിക പരിശീലന-പിന്തുണ ഏജൻസികളോടും ചേർന്ന് പ്രവർത്തിക്കുമെന്ന് ഗ്ലെൻ ഡിമ്പ്ലെക്‌സ് പ്രസ്താവനയിൽ അറിയിച്ചു. യൂറോപ്പിൽ ഹീറ്റ് പമ്പുകളുടെ വിപണി വലിയ തോതിൽ കുറയുന്ന സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്,ഇതിന് പിന്നിൽ രാഷ്ട്രീയ ഘടകങ്ങൾ, നയമാറ്റങ്ങൾ, പിന്തുണാ പദ്ധതികളിൽ … Read more

ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും , കുടുംബ സംഗമവും വർണ്ണാഭമായി നടത്തപ്പെട്ടു

ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച  റിപ്പബ്ലിക്ക് ദിനാഘോഷവും , കുടുംബ സംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായി നടത്തപ്പെട്ടു.  വാട്ടർ ഫോർഡ് യൂണിറ്റ് പ്രസിഡൻറ്  പ്രിൻസ് കെ മാത്യു  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാട്ടർഫോർഡ് ഡെപ്യൂട്ടി മേയർ ആഡം വൈസ്   , കൗൺസിലർമാരായ എമോൺ ക്വിൽനൻ, ജിം ഡാർസി എന്നിവർ  പങ്കെടുത്തു സംസാരിച്ചു. യൂണിറ്റ്  സെക്രട്ടറി  സെബിൻ ജോസ് സ്വാഗതം ആശംസിച്ചു . ഒഐസിസി അയർലണ്ട് പ്രെഡിഡന്റ് ലിങ്ക് വിൻസ്റ്റർ മാത്യു, ജനറൽ സെക്രട്ടറി … Read more

സെന്റ് ബ്രിജിഡ് ബാങ്ക് അവധി; യാത്രക്കാർക്ക് ഡബ്ലിൻ വിമാനത്താവളത്തിന്റെ നിർദേശങ്ങൾ

സെന്റ് ബ്രിജിഡ് ബാങ്ക് അവധി ദിനവുമായി ബന്ധപ്പെട്ട്, വരുന്ന വാരാന്ത്യത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ തിരക്കേറുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട്  യാത്രകാര്‍ക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് അവധി ദിനത്തോടനുബന്ധിച്ച് ഡബ്ലിൻ വിമാനത്താവളത്തിലൂടെ ഏകദേശം 3,40,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി, യാത്രാസൗകര്യം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ വിമാനത്താവളം പുറപ്പെടുവിച്ചിട്ടുണ്ട്. വര്‍ഷത്തിലെ ആദ്യ വാരാന്ത്യ ബാങ്ക് അവധി ആയതിനാല്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഇംഗ്ലണ്ട് റഗ്ബി ആരാധകരും ഡബ്ലിനിലെത്തും.വെള്ളി മുതൽ തിങ്കൾവരെയാണ് അവധി ദിനങ്ങള്‍. വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, ചെറുദൂര (short-haul) വിമാനങ്ങൾ … Read more

കാർലോയിൽ വാഹനാപകടം: രണ്ട് ഇന്ത്യന്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

കാർലോയിലെ ലെയ്ഗ്, രതോയിൽ വെള്ളിയാഴ്ച്ച പുലർച്ചെ 1.15 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ  ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു, വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും യുവതിയെയും  ഗുരുതരമായ പരിക്കുകളോടെ സെന്റ്‌. ലൂക്ക് ജനറൽ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചെറുകുരി, ചിറ്റൂരി ഭാർഗവ് എന്നിവരാണ് മരിച്ചത്. ഇന്ത്യക്കാരായ നാലുപേരും ഇരുപതിനോടടുത്തു പ്രായമുള്ളവര്‍ ആണ്, ഇവര്‍ കാര്‍ലോ സൌത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദ പഠനം കഴിഞ്ഞവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്‌. ഇന്നലെ രാത്രി ഇവർ മൗണ്ട് ലെൻസ്റ്റര്‍ … Read more